KeralaNews

കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ, പരിഭ്രാന്തിയിൽ ജനം; അഘോരി സന്യാസിയെ പിഴചുമത്തി വിട്ടയച്ചു

ചെന്നൈ: കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച അഘോരി സന്ന്യാസിയെ പോലീസ് പിഴയീടാക്കി വിട്ടയച്ചു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് പിഴയെന്ന് പോലീസ് അറിയിച്ചു.

തിരുവണ്ണാമലൈ-തേരടി റോഡിലാണ് തലയോട്ടികള്‍ നിരത്തിവെച്ച കാര്‍ പരിഭ്രാന്തിപരത്തിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് അഘോരി നാഗസാധു എന്ന ബോര്‍ഡാണ് തൂക്കിയിട്ടിരിക്കുന്നത്. പുറത്ത് പരമശിവന്റെ ചിത്രം പതിച്ചിരുന്നു. നഗരത്തില്‍ ദുര്‍മന്ത്രവാദികള്‍ എത്തിയിരിക്കുന്നെന്ന് വാര്‍ത്തപരന്നതോടെ ജനം തടിച്ചുകൂടി. പോലീസും സ്ഥലത്തെത്തി. അതിനുശേഷമാണ് കാറിന്റെ ഉടമയായ സന്ന്യാസി സ്ഥലത്തെത്തിയത്.

ഋഷികേശിലെ അഘോരി സന്ന്യാസിയാണ് താനെന്നും തിരുവണ്ണാമലയിലെ അരുണാചലക്ഷേത്രത്തില്‍ ദര്‍ശനത്തിനു വന്നതാണെന്നും അദ്ദേഹം അറിയിച്ചു. ക്ഷേത്രത്തിനുമുന്നില്‍ സ്ഥലമില്ലാത്തതുകൊണ്ടാണ് വണ്ടി റോഡരികില്‍ നിര്‍ത്തിയിട്ടതെന്നും മേലാസകലം ഭസ്മംപൂശിയ സന്ന്യാസി പറഞ്ഞു. നിയമം ലംഘിച്ച് വണ്ടി നിര്‍ത്തിയിട്ട് ഗതാഗത തടസ്സമുണ്ടാക്കിയതിന് 3,000 രൂപ പിഴയീടാക്കിയശേഷം സന്ന്യാസിയെ പോകാനനുവദിച്ചു. കേസൊന്നും എടുത്തിട്ടില്ലെന്ന് പോലീസ് അറയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button