33.4 C
Kottayam
Sunday, May 5, 2024

മാവേലിക്കരയിൽ വൃദ്ധ മാതാവിന് മകന്റെ ക്രൂരമർദ്ദനം, മകൻ കാെലക്കുറ്റത്തിന് അറസ്റ്റിൽ (വീഡിയോ കാണാം)

Must read

ആലപ്പുഴ: മാവേലിക്കര ചുനക്കരയിൽ വൃദ്ധ മാതാവിന് മകന്റെ ക്രൂരമർദ്ദനം. സ്വത്ത് ഭാഗം വെക്കുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് മർദ്ദനത്തിന് കാരണമായത്. മുൻ സൈനിക ഉദ്യോഗസ്ഥനായ ബാലകൃഷ്ണൻ നായരാണ് (63) അമ്മയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് നാട്ടുകാരുടെ പരാതിയിൽ മർദ്ദനമേറ്റ ഭവാനി അമ്മയെ (88) പോലീസ് മാവേലിക്കര  താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി.  നൂറനാട് പോലീസ് വധശ്രമത്തിന് കേസ് എടുത്തു മകനെ കസ്റ്റഡിയിലെടുത്തു..രണ്ട് ആൺ മക്കളും ഒരു മകളുമടക്കം മൂന്ന് മക്കളാണ് ഭവാനി അമ്മക്കുള്ളതെങ്കിലും വീട്ടിൽ 92കാരനായ ഭര്ത്താവ് രാഘവൻപിള്ളയും ഭവാനിയമ്മയും തനിച്ചാണ് താമസം

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week