12 വയസുകാരിയെ പീഡിപ്പിച്ചത് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി, അറസ്റ്റിലായത് 68കാരന്‍

മലപ്പുറം: പേരമകളുടെ പ്രായമുള്ള 12വയസ്സുകാരിക്ക് ജ്യൂസില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചത് 68കാരന്‍. മലപ്പുറം ചങ്ങരംകുളത്തുകാരനാണ് പിടിയിലായ പ്രതി. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്ക് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജാമ്യം നിഷേധിച്ചു. മലപ്പുറം ചങ്ങരംകുളം ബസ് സ്റ്റാന്റ് പരിസരത്തെ കോട്ടെപ്പാട് കെ എ ശ്രീധരന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്.

ഇക്കഴിഞ്ഞ ഡിസംബറിലാണ് ബാലിക ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയത്. മൂന്നു മാസം മുുമ്പ് ചങ്ങരംകുളം മാന്തടത്തു വച്ചാണ് സംഭവം. ഇതിന് ഒത്താശ ചെയ്തു നല്‍കിയ ബാലികയുടെ മുത്തശ്ശി കേസിലെ രണ്ടാം പ്രതിയാണ്.

ഡിസംബര്‍ 27ന് ചങ്ങരംകുളം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നൂ. അതേ സമയം മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനേഴുകാരിയെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷയും ഇന്ന് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News