രാജ്യത്ത് സെപ്റ്റംബര്‍ 25 മുതല്‍ വീണ്ടും ലോക്ക്ഡൗണ്‍! പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

ന്യുഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം. സെപ്റ്റംബര്‍ 25 മുതല്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് ശിപാര്‍ശ നല്‍കിയെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത.

എന്‍.ഡി.എം.എയുടെ ഓര്‍ഡര്‍ എന്ന പേരിലുള്ള ഒരു സ്‌ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 25ന് അര്‍ദ്ധരാത്രി മുതല്‍ 46 ദിവസത്തേക്ക് കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് പ്രചാരണം.

എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി. എന്‍.ഡി.എം.എയുടെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് വ്യക്തത വരുത്തുന്നതെന്നും അവര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News