സ്വര്‍ണ വില കൂപ്പുകുത്തുന്നു; മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴേക്ക്. പവന് 200 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920. ഏറെ ദിവസത്തിനു ശേഷമാണ് പവന്‍ വില 35,000ല്‍ താഴെ എത്തുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4490ല്‍ എത്തി.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 440 രൂപയാണ് പവന് താഴ്ന്നത്. തിങ്കളാഴ്ച 36,360 രൂപയായിരുന്നു പവന്‍ വില. ചൊവ്വാഴ്ച ഇത് 26,380ല്‍ എത്തി. ഇന്നലെ വീണ്ടും 36,120 രൂപയായി.ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വില 35,560 വരെ താഴ്ന്നിരുന്നു.

പണപ്പെരുപ്പം കുറയ്ക്കാനുള്ള യുഎസ് ഫെഡ് നടപടികള്‍ ആണ് പെട്ടെന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറയാന്‍ കാരണമായത്. ഒമിക്രോണ്‍ ആശങ്കയും , പണപ്പെരുപ്പവും സ്വര്‍ണത്തിന് കാര്യമായ മങ്ങലേല്‍ക്കാന്‍ ഇടയില്ലെന്ന സൂചനകളുണ്ട്.

നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ മൂന്ന്, നാല് തിയതികളില്‍ നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. അതേസമയം നവംബര്‍ 16ന് ആണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു.

ഒക്ടോബര്‍ 26നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്. ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറില്‍ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News