News
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച വൈദികന് ജീവപര്യന്തം
മുംബൈ: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ കത്തോലിക്കാ പുരോഹിതന് ജീവപര്യന്തം. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രത്യേക പോക്സോ കോടതി ജഡ്ജി സീമ ജാദവ് ആണ് വിധി പ്രസ്താവിച്ചത്.
പോക്സോ നിയമത്തിലെ സെക്ഷന്‍ 6 (ഗുരുതരമായ ലൈംഗികാതിക്രമം), 12 (ലൈംഗിക പീഡനം) എന്നീ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
2015ല്‍ ഫാദര്‍ ജോണ്‍സണ്‍ ലോറന്‍സ് പള്ളിയില്‍ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡിസംബറില്‍ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. അന്നുമുതല്‍ അദ്ദേഹം ജയിലിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News