സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ കരിയാട് സ്വദേശി സലീഖിന്റെ സ്രവ പരിശോധനാ ഫലമാണ് നിലവില്‍ പോസിറ്റീവായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി.

ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയാണ് സലീഖ് മരിച്ചത്. മെയ് അവസാനം അഹമ്മദാബാദില്‍ നിന്നെത്തിയ സലീഖ് നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിക്കുന്നത്. നിരീക്ഷണ കാലാവധി കഴിഞ്ഞ രോഗലക്ഷണം ഉണ്ടായിട്ടും ആരോഗ്യ വിഭാഗത്തെ അറിയിക്കാതെ അടുത്ത ബന്ധുവഴി ഒരു സ്വകാര്യ ഹോമിയോ ഡോക്ടറുടെ അടുക്കല്‍ ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ടുണ്ട്.

സലീഖിന് ശീസ്ത്രീയ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് നാട്ടുകാരും ആരോപിക്കുന്നു. മൃതദേഹ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം പെരിങ്ങത്തൂര്‍ ജുമ മസ്ജിദില്‍ സംസ്‌കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News