തമിഴ്‌നാട്ടില്‍ വീണ്ടും പടക്കശാലയില്‍ സ്‌ഫോടനം; ഒമ്പത് പേര്‍ക്ക് പരിക്ക്

ശിവകാശി: തമിഴ്‌നാട്ടില്‍ വീണ്ടും പടക്കശാലയില്‍ സ്‌ഫോടനം. ശിവകാശിയിലെ കെആര്‍ പടക്കനിര്‍മാണശാലയിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. അഗ്‌നിശമനസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. 70 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ സത്തൂരിനു സമീപം അച്ചന്‍കുളം ഗ്രാമത്തിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചിരുന്നു. ശ്രീ മാരിയമ്മാള്‍ പടക്കനിര്‍മാണശാലയിലായിരുന്നു സ്‌ഫോടനം ഉണ്ടായത്.

പടക്കമുണ്ടാക്കുന്നതിനായി രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തുന്നതിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ഇവരെ സത്തൂരിലെയും ശിവകാശിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News