26.2 C
Kottayam
Friday, June 5, 2026

വീട്ടിൽ കസേരയില്‍ മരിച്ച നിലയിൽ മൃതദേഹം,സംസ്‌കാരത്തിന് പിന്നാലെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു; മകന്റെ പരാതിയില്‍, ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം

Must read

കോഴിക്കോട്: പിതാവിന്റെ മരണത്തില്‍ മകന്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് ഖബര്‍ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശി മുഹമ്മദിന്റെ(58) മൃതദേഹമാണ് പൊലീസ് സാനിദ്ധ്യത്തില്‍ പുറത്തെടുത്തത്. മകന്‍ മുഫീദാണ് പൊലീസില്‍ പരാതി നല്‍കിയത്.

27 വര്‍ഷമായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു മുഹമ്മദ്. കഴിഞ്ഞ മാസം 26നാണ് ഇയാള്‍ മരിച്ചത്. അയല്‍വാസിയാണ് വീട്ടിലെ കസേരയില്‍ മരിച്ച നിലയില്‍ മുഹമ്മദിനെ കണ്ടത്. തുടര്‍ന്ന് സഹോദരന്‍ ഇസ്മയിലിനെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടറെ എത്തിച്ച് മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ഖബറടക്കുകയായിരുന്നു. 

- Advertisement -

പിതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മകന്‍ മുഫീദ് ദുരൂഹത ചൂണ്ടിക്കാട്ടി പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്. വടകര ആര്‍ഡിഒ അന്‍വര്‍ സാദത്തിന്റെ സാനിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. മരണകാരണം വ്യക്തമാകണമെന്നതിനാലാണ് പരാതി നല്‍കിയതെന്ന് മകന്‍ മുഫീദ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week