23.9 C
Kottayam
Sunday, November 17, 2024
test1
test1

അമ്മയുമായി വേര്‍പിരിഞ്ഞതോടെ അച്ഛന്‍ ചേച്ചിമാരേയും കൂട്ടിപ്പോയി! എന്റെ അച്ഛന്‍ എവിടെ ഉണ്ടെന്നും അദ്ദേഹം ആരാണെന്നും അറിയാന്‍ ശ്രമിച്ചു; പതിനെട്ടാമത്തെ വയസില്‍ അച്ഛനെ കണ്ടുപിടിച്ചു ;നടി ഐശ്വര്യ പറയുന്നു

Must read

കൊച്ചി: ബട്ടര്‍ഫ്‌ളൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയെത്തി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ നടിയാണ് ഐശ്വര്യ ഭാസ്‌കരന്‍ (Aishwarya Bhaskaran). ടെലിവിഷന്‍ സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ നടി ലക്ഷ്മിയുടെ മകള്‍ കൂടിയാണ് ഐശ്വര്യ. എന്നാല്‍ കുറച്ചുനാളുകളായി നടി വെള്ളിത്തിരയില്‍ സജീവമല്ല. ഇപ്പോഴിതാ തനിക്ക് ജോലിയില്ലെന്നും പണമില്ലെന്നും തെരുവുകള്‍തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നുമുള്ള ഐശ്വര്യയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഐശ്വര്യ. നരസിംഹത്തിലെ ചട്ടമ്പിയായ പെണ്‍കുട്ടിയില്‍ നിന്നും ചെമ്പരത്തി സീരിയലിലെ അഖിലാണ്ഡേശ്വരി വരെ. നടി ഐശ്വര്യ ഭാസ്‌കറെ അടയാളപ്പെടുത്താന്‍ ഇതൊക്കെ തന്നെ ധാരാളം.

ഐശ്വര്യയുടെ സിനിമാ ജീവിതത്തെ കുറിച്ച് ഒത്തിരി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കുടുംബ ജീവിതത്തെ പറ്റി അധികം വെളിപ്പെടുത്തലുകളില്ല. എന്നാല്‍ പതിനെട്ടാമത്തെ വയസില്‍ അച്ഛനെ കണ്ടുപിടിച്ചതിനെ പറ്റിയും അന്നുണ്ടായ ഇമോഷണല്‍ നിമിഷത്തെ കുറിച്ചുമൊക്കെ നടി പറഞ്ഞതും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

അച്ഛനെ കണ്ടുമുട്ടിയതിനെ കുറിച്ചായിരുന്നു ഫ്‌ളവേഴ്‌സ് ടി.വിയുടെ ഒരു ഷോയില്‍ ശ്രീകണ്ഠന്‍ നായര്‍ ഐശ്വര്യയോട് ചോദിച്ചത്. അച്ഛന്‍ മലയാളിയും അമ്മ തമിഴ്നാട്ടുകാരിയുമായിരുന്നു. അച്ഛന് ഗവണ്‍മെന്റ് ജോലിയായിരുന്നു. കുട്ടിക്കാലത്തൊന്നും അച്ഛനെ ഞാന്‍ കണ്ടിരുന്നില്ല. 18-ാമത്തെ വയസിലാണ് ഞാന്‍ അച്ഛനെ കണ്ടത്. അക്കാലത്ത് അച്ഛന്‍ എവിടെയാണെന്നറിയില്ല, എനിക്ക് അച്ഛനെ കാണണം എന്ന് പറഞ്ഞ് ഞാനൊരു ഇന്റര്‍വ്യൂ കൊടുത്തു.

ഇതോടെ അച്ഛന്റെ അഡ്രസും ഫോണ്‍ നമ്പറുമൊക്കെ അയച്ചു തന്നു. ഈ ദിവസത്തിന് വേണ്ടിയാണ് ഞങ്ങള്‍ ഇത്രയും നാളും കാത്തിരുന്നത് എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്.അമ്മയുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം എന്റെ ചേച്ചിമാരുടെ ഉത്തരവാദിത്തം അച്ഛനായിരുന്നു. ഡിവോഴ്‌സ് അദ്ദേഹത്തെ വല്ലാതെ ബാധിച്ചു. അവിടെ നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ചേച്ചിമാരെയും കൂട്ടി അദ്ദേഹം.ചെന്നൈയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോയി.

ശരിക്കും എന്റെ ചേച്ചിമാരല്ല, അച്ഛന്റെ സഹോദരിയുടെ മക്കളായിരുന്നു അവര്‍. സഹോദരി മരിച്ചപ്പോള്‍ അവരുടെ മക്കളുടെ ചുമതല അച്ഛനായി. വലിയ ചേച്ചിയുടെ കല്യാണം കഴിഞ്ഞിരുന്നു അന്ന്.ചെറിയ പ്രായത്തിലൊന്നും അച്ഛനെ കണ്ടിട്ടില്ല. ആ സമയത്തൊന്നും ഞാന്‍ ഒന്നും ചോദിച്ചില്ല. അമ്മൂമ്മയാണ് സ്‌കൂളിലൊക്കെ വന്നതും കാര്യങ്ങളെല്ലാം ചെയ്തതും. അതുകൊണ്ട് അച്ഛനെക്കുറിച്ചൊന്നും ആരും ചോദിച്ചിരുന്നില്ല. അമ്മ അച്ഛനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.

‘അച്ഛന്‍ ആരാണ്, അദ്ദേഹം എവിടെയാണ്, എനിക്ക് അദ്ദേഹത്തെ കാണണം എന്നുണ്ടായിരുന്നു. എന്റെ അച്ഛന്‍ എവിടെ ഉണ്ടെന്നും അദ്ദേഹം ആരാണെന്നും അറിയാന്‍ ഞാന്‍ ശ്രമിച്ചു. നേരില്‍ കണ്ടപ്പോള്‍ ഞാന്‍ അച്ഛന്റെ ഫോട്ടോ കോപ്പി പോലെയുണ്ട്. എന്റെ ചെവി, മൂക്ക്, പൊക്കം, എല്ലാം അച്ഛനെ പോലെ തന്നെയായിരുന്നു. എന്റെ മെയില്‍ പതിപ്പാണ് അദ്ദേഹം എന്നും’ ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു.

താരത്തിന്റെ സോപ്പുകച്ചവടം വൈറലായതോടെ സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ‘ജോലിയില്ല. പണമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും’- എന്നാണ് നടി ഗലാട്ട തമിഴിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

വിവാഹമോചനത്തെക്കുറിച്ചും നടി മനസ്സുതുറന്നു. 1994ലാണ് തന്‍വീര്‍ അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം. എന്നാല്‍ മൂന്ന് വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. ‘വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. മുന്‍ഭര്‍ത്താവും അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല ബന്ധമാണ് തനിക്കുള്ളത്.

വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ല. ചില പുരുഷന്‍മാര്‍ക്ക് ഐ ലവ് യൂ, എന്ന് പറഞ്ഞാല്‍ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കുകയില്ല. നമ്മള്‍ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാന്‍ സാധിക്കില്ലെന്നോ, പോടാ എന്ന് പറയും. ചുംബനരംഗങ്ങളിലും ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് അഭിനയിച്ചതിലും അതൃപ്തിയുണ്ട്’- ഐശ്വര്യ പറഞ്ഞു.

‘പുരുഷന്മാര്‍ എന്തിനാണ് കാമുകിയിലും ഭാര്യയിലും അമ്മ സങ്കല്‍പ്പങ്ങള്‍ തേടുന്നത്. അമ്മയെപ്പോലെ വേണമെങ്കില്‍, നിങ്ങള്‍ അമ്മയുടെ അടുത്ത് തന്നെ പോകണം. അത് ഭാര്യയില്‍ പ്രതീക്ഷിക്കരുത്’- എന്നും ഐശ്വര്യ പറയുന്നു.

ഇത്ര സിനിമകള്‍ ചെയ്ത പ്രതിഫലവും സമ്പാദ്യവുമൊക്കെ എന്തു ചെയ്തു? എന്ന അവതാരകയുടെ ചോദ്യത്തിന്, ”അതെല്ലാം ആ സമയത്ത് തന്നെ ചെലവായി പോയി. അതല്ലെങ്കില്‍ വലിയ വിജയം വരണം, എനിക്കൊന്നും അതുപോലെ വിജയം വന്നിട്ടില്ല. മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാത്രം സിനിമ കിട്ടിയാല്‍ പിന്നെ എന്തു സേവിംഗ് ഉണ്ടാകും?” എന്നായിരുന്നു ഐശ്വര്യയുടെ മറുപടി.

”മദ്യപാനത്തിലോ അല്ലെങ്കില്‍ എനിക്കു വേണ്ടിയോ ചെലവഴിട്ടില്ല എന്റെ കാശ് പോയത്. ഞാന്‍ എന്റെ കുടുംബത്തിനു വേണ്ടിയാണ് പണം ചെലവഴിച്ചത്. എന്റെ കരിയര്‍ ഗ്രാഫ് മൂന്നു വര്‍ഷമാണ്, ഞാന്‍ തുടങ്ങി മൂന്നുവര്‍ഷത്തിനകത്ത് എന്റെ കല്യാണം കഴിഞ്ഞു. അതോടെ ഞാന്‍ സിനിമ വിട്ടുപോയി. രണ്ടാം ചാന്‍സില്‍ വന്ന് ഹിറോയിന്‍ ആവാന്‍ എല്ലാവര്‍ക്കും നയന്‍താരയുടെ ഗ്രാഫ് വരില്ലല്ലോ.”

”എനിക്കെന്റെ മകള്‍ക്ക് ഏറ്റവും നല്ല കാര്യങ്ങള്‍ നല്‍കണമെന്നുണ്ട്. അതിനായി സ്വതന്ത്രമായി അധ്വാനിക്കുന്നു. എനിക്കൊരു യൂട്യൂബ് ചാനല്‍ ഉണ്ട്, പിന്നെ ഈ സോപ്പ് വില്‍പ്പനയുമുണ്ടല്ലോ,” മകള്‍ക്ക് താന്‍ വളരെ ഇന്‍ഡിപെന്‍ഡന്റായി ജീവിക്കുന്നതില്‍ തന്നെയോര്‍ത്ത് അഭിമാനമേയുള്ളൂവെന്നും ഐശ്വര്യ പറഞ്ഞു.

അമ്മ ലക്ഷ്മിയുമായി എന്താണ് പ്രശ്‌നമെന്ന ചോദ്യത്തിനും ഐശ്വര്യ മറുപടി നല്‍കി. ”ഞങ്ങള്‍ക്കിടയില്‍ അത്ര വലിയ പ്രശ്‌നമൊന്നുമില്ല. ഞാന്‍ ചെറുപ്പത്തില്‍ തന്നെ വളരെ ഇന്‍ഡിപെന്‍ഡന്റ് ആണ്. പാട്ടി എന്നോട് പറഞ്ഞിട്ടുണ്ട്, എന്റെ അമ്മ കഷ്ടപ്പെട്ട് സമ്പാദിച്ചതാണ് എല്ലം. ഒന്നും പൂര്‍വികമായി കിട്ടിയ സ്വത്തല്ല, ജീവിതത്തില്‍ നേടിയതൊക്കെ അവര്‍ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടാണ്. എന്റെ അമ്മയൊരു സിംഗിള്‍ ഇന്‍ഡിപെന്‍ഡന്റ് മദറാണ്. അവരെന്നെ പഠിപ്പിച്ചു, ഒരു കരിയര്‍ ഉണ്ടാക്കി തന്നു, അതില്‍ കൂടുതല്‍ എന്താണ് ഒരു അമ്മയില്‍ നിന്നും ഞാന്‍ ചോദിക്കേണ്ടത്. അതിനപ്പുറം അതെന്റെ ജീവിതമാണ്.”

ഒളിയമ്പുകള്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ മലയാള സിനിമ. ജാക്ക്പോട്ട്, ബട്ടര്‍ഫ്ളൈസ്, നരസിംഹം, സത്യമേവ ജയതേ, ഷാര്‍ജ ടു ഷാര്‍ജ, പ്രജ, നോട്ട്ബുക്ക് തുടങ്ങി നിരവധി മലയാളം ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ സജീവമായിരുന്നു. സീരിയല്‍ രംഗത്തും ഐശ്വര്യ സജീവമാണ്. മലയാളം, തെലുങ്ക്, തമിഴ് പരമ്പരകളിലെല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.