ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച മരിച്ച രാജു ഗ്രേഷ്യസിന്റെ ഭാര്യ ലിസി രാജുവും (58) കോവിഡ് മൂലം മരിച്ചു. മയൂര്‍ വിഹാര്‍ ഒന്നിലെ ആര്‍എസ്എന്‍ സീനിയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളിലെ നഴ്സായി ജോലി ചെയ്യുകയായിരുന്നു ലിസി രാജു.

കൊല്ലം വര്‍ക്കല അയിരൂര്‍ ഹരിതപുരം ഡെയ്സി കോട്ടേജില്‍ രാജു ഗ്രേഷ്യസ് തിങ്കളാഴ്ചയാണ് മരിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ ചില്ല ഗാവിലെ 31-ഡിഡിഡിഎ ഫ്ളാറ്റില്‍ താമസമായിരുന്നു. മകന്‍ കെന്നി ഗ്രേഷ്യസ് (ജയ്ഹിന്ദ് ക്യാമറമാന്‍) ഇപ്പോഴും ശാന്തി മുകുന്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. കെന്നിയുടെ ഭാര്യ അനു ഇതേ ആശുപത്രിയില്‍ നഴ്സാണ്. സംസ്‌കാരം വ്യാഴാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News