24.9 C
Kottayam
Saturday, June 6, 2026

കൂടെ കൊണ്ടുപോയത് വസ്ത്രങ്ങളും ധരിച്ചിരുന്ന ചെരിപ്പും മാത്രം; ആരോപണം നിഷേധിച്ച് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി

Must read

ദുബായ് : താലിബാൻ കടന്നുകയറ്റത്തിന് പിന്നാലെ പണവുമായി രാജ്യംവിട്ടെന്ന ആരോപണം നിഷേധിച്ച് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി. വീഡിയോ സന്ദേശത്തിലൂടെയാണ് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. അഫ്ഗാനിസ്ഥാൻ വിട്ട ഗനി യുഎഇയിലെത്തിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിഡിയോ സന്ദേശം പുറത്തുവന്നത്.

ഇതെല്ലം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. കുറച്ച് പരമ്പരാഗത വസ്ത്രങ്ങളും താൻ ധരിച്ചിരുന്ന ചെരിപ്പും മാത്രമാണ് കൂടെ കൊണ്ടുപോയത്. കാബൂളിൽ തുടര്‍ന്നിരുന്നെങ്കിൽ വീണ്ടും ഒരു അഫ്ഗാൻ പ്രസിഡന്റിനെ തൂക്കിക്കൊല്ലുന്നതു ജനം കാണുമായിരുന്നെന്നും അഷ്റഫ് ഗനി വീഡിയോയിൽ പറഞ്ഞു. ദുബായിൽ ഒളിവിൽ തുടരാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ല. അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാനുള്ള ആലോചനയിലാണ്. നീതി ഉറപ്പാക്കാനുള്ള പോരാട്ടം തുടരും. അഫ്ഗാന്റെ പരമാധികാരവും യഥാർഥ ഇസ്‌ലാമിക മൂല്യങ്ങളും ദേശീയ നേട്ടങ്ങളും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം നാട്ടുകാർക്ക് ഉറപ്പു നൽകി.

4 കാർ നിറയെ പണമടങ്ങിയ പെട്ടികളുമായാണ് ഗനി ഹെലികോപ്റ്ററിൽ കയറാൻ എത്തിയതെന്ന് കാബൂളിലെ റഷ്യൻ എംബസി വെളിപ്പെടുത്തിയതായി റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. പണം മുഴുവൻ കോപ്റ്ററിൽ കയറ്റാനായില്ലെന്നും ബാക്കി ഉപേക്ഷിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഖജനാവ് കൊള്ളയടിച്ചു മുങ്ങിയതിന് അഷ്റഫ് ഗനിയെ അറസ്റ്റ് ചെയ്യണമെന്ന് തജിക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്റർപോളിനോട് ആവശ്യപ്പെടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week