‘മേൽക്കോടതിയിൽ മറുപടി പറയേണ്ടി വരും’;ഫോട്ടോ ചേര്‍ത്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കും, അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി. കേസില്‍ 12 പ്രതികൾക്കും ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ പ്രത്യേക ഖണ്ഡികയായി ആണ് ജഡ്ജി പരാമർശം നടത്തിയിരിക്കുന്നത്. 

ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കിയതിന് ജഡ്ജി മേൽക്കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നും ജഡ്ജിയുടെ ഫോട്ടോ ചേർത്ത് വ്യാജ വാർത്തകൾ പ്രചരിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാമർശം.

മണ്ണാർക്കാട് പട്ടിക ജാതി, പട്ടിക വർഗ പ്രത്യേക കോടതി ജ‍ഡ്ജി കെ.എം.രതീഷ് കുമാർ 12 പ്രതികളുടെയും ജാമ്യം ശനിയാഴ്ച റദ്ദാക്കിയിരുന്നു. കേസ് അട്ടിമറിക്കുന്നതിന് പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നെന്ന പ്രോസിക്യൂഷൻ ഹർജിയിലായിരുന്നു കോടതിയുടെ നടപടി. ഹൈക്കോടതി ജാമ്യം അനുവദിച്ച 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അടുത്തിടെ കേസിലെ 13 സാക്ഷികൾ കൂറുമാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News