കൊച്ചി: വെള്ളാപ്പള്ളി നടേശന്‍- സുഭാഷ് വാസു വിഷയത്തില്‍ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. യേശുദേവനെ യൂദാസ് ഒറ്റുകൊടുത്തു, പത്രോസ് കോഴി കൂവും മുമ്പ് മൂന്നു തവണ തള്ളിപ്പറഞ്ഞുവെന്നുമാണ് ചരിത്രം. വെള്ളാപ്പള്ളി നടേശന്റെ കാര്യവും വ്യത്യസ്തമല്ലെന്ന് അഡ്വ.ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
യേശുദേവനെ യൂദാസ് ഒറ്റുകൊടുത്തു; പത്രോസ് കോഴി കൂവുംമുമ്പ് മൂന്നു തവണ തളളിപ്പറഞ്ഞു എന്നാണ് ചരിത്രം.
വെളളാപ്പളളി നടേശൻ്റെ കാര്യവും വ്യത്യസ്തമല്ല. ആദ്യം എംബി ശ്രീകുമാർ, പിന്നെ സികെ വിദ്യാസാഗർ, അതു കഴിഞ്ഞ് ഗോകുലം ഗോപാലൻ, ഏറ്റവും അവസാനം സുഭാഷ് വാസു.
ഡോ പൽപ്പുവിൻ്റെ സമുദായ സ്നേഹവും ടികെ മാധവൻ്റെ സംഘാടന വൈഭവവും സഹോദരൻ അയ്യപ്പൻ്റെ പുരോഗമന വാഞ്ഛയും ആർ ശങ്കറിൻ്റെ കർമകുശലതയും കുമാരനാശാൻ്റെ കാവ്യഭാവനയും ഒത്തിണങ്ങിയ മഹാപുരുഷനാണ് വീരശ്രീ വെളളാപ്പളളി നടേശൻ.
ശ്രീനാരായണ ഗുരുദേവൻ്റെ അനുഗ്രഹവും സർവ്വാഭീഷ്ട വരദായിനിയായ കണിച്ചുകുളങ്ങര ഭഗവതിയുടെ കരുണാകടാക്ഷവും അഡ്വ രാജൻബാബുവിൻ്റെ നിയമോപദേശവും ഉളളിടത്തോളം കാലം വെളളാപ്പളളിയെ തൊടാൻ ആർക്കും കഴിയില്ല. അതുകൊണ്ടാണ് മുമ്പ് അദ്ദേഹത്തെ കളളൻ, കളളുകച്ചവടക്കാരൻ എന്നൊക്കെ ആക്ഷേപിച്ച വിപ്ലവകാരികൾ ഇപ്പോൾ നവോത്ഥാന നായകനാക്കി തോളിലേറ്റി നടക്കുന്നത്.
ജയ് ജയ് വെളളാപ്പളളി!
യേശുദേവനെ യൂദാസ് ഒറ്റുകൊടുത്തു; പത്രോസ് കോഴി കൂവുംമുമ്പ് മൂന്നു തവണ തളളിപ്പറഞ്ഞു എന്നാണ് ചരിത്രം. വെളളാപ്പളളി നടേശൻ്റെ…
Posted by Advocate A Jayasankar on Friday, January 3, 2020