ചെങ്ങന്നൂര്‍: മാലിന്യം കളയാന്‍ പോയ അഭിഭാഷകന്‍ ആശുപത്രിയില്‍ മരിച്ചു. കൊലപാതകമാണെന്ന് സംശയം. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തില്‍ ഏബ്രഹാം വര്‍ഗീസ് (65) ആണു ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
പുത്തന്‍കാവിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തു മാലിന്യം കളയാനായാണ് ഏബ്രഹാം പുറത്തു പോയത്. ഏറെ കഴിഞ്ഞും തിരിച്ചെത്താതിരുന്നപ്പോള്‍ വീട്ടുകാര്‍ മൊബൈല്‍ ഫോണിലേക്കു വിളിച്ചു. ഫോണ്‍ എടുത്തവര്‍ പറഞ്ഞതു വാഹനത്തിനു മുന്നില്‍ ഏബ്രഹാം വീണെന്നും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെന്നുമാണ്.
പിന്നീട് ഏബ്രഹാം മരിച്ചു. മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായോ എന്നു പോലീസ് പരിശോധിക്കുന്നു. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News