മൂവാറ്റുപുഴയിലെ നിര്‍മ്മല കോളേജിനടുത്തുവച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രഫസറായ ടി.ജെ. ജോസഫ് എന്ന ജോസഫ് മാഷിന്റെ കൈ വെട്ടിയിട്ട ഇന്നേക്ക് 11 വര്‍ഷം തികയുകയാണ്. 2010 ജൂലൈ 4-നാണ് ജോസഫ് മാഷിന്റെ കൈവെട്ടിയത്. മഹത്തായ മൂവാറ്റുപുഴ കൈവെട്ടിന്റെ പതിനൊന്നാം വാര്‍ഷികമാണിന്ന് എന്ന് ഓര്‍മപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ‘വര്‍ഗീയത പൂത്തുലയട്ടെ’ എന്നദ്ദേഹം തന്റെ ഫേസ്ബുക്കില്‍ പരിഹാരൂപേണ കുറിച്ചു.
മതനിന്ദ ആരോപിച്ച് ഒരുപറ്റം ചെറുപ്പക്കാരുടെ പകതീര്‍ക്കലില്‍ ഇറ്റുവീണ ചോരയ്‌ക്കൊപ്പം ഒഴുകിപ്പോയത് അദ്ദേഹത്തിന്റെ ജീവിതം മാത്രമായിരുന്നില്ല, കുടുബം തന്നെയായിരുന്നു. വി എസ് അച്ചുതാനന്ദന്റെ ഭരണകാലത്ത് നിരോധനാജ്ഞ നിലനിന്ന നിന്ന സമയത്ത് ആക്രമികള്‍ കോളേജില്‍ കേറി മാഷിനെ ഭീഷണിപ്പെടുത്തുകയും, തുടന്നു പിന്നീടൊരു ദിവസം പള്ളിയില്‍ പോയി വന്ന മാഷിനെ വഴിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൈക്കോടാലി ഉപയോഗിച്ചു വെട്ടുകയുമായിരുന്നു. പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്നാണ് ആരോപണം.