NationalNews

കുടിയേറ്റതൊഴിലാളികള്‍ക്കുള്ള 1000 ബസുകള്‍ പ്രിയങ്കയുടെ നാടകമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ,പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ് നടപടി

റായ്ബറേലി:കുടിയേറ്റ തൊഴിലാളികള്‍ക്ക് ആയിരം ബസുകള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നാടമാണെന്നാരോപിച്ച് പാര്‍ട്ടി എം.എല്‍.എയെ കോണ്‍ഗ്രസില്‍ നിന്ന്് പുറത്താക്കി.റായ്ബറേലി എംഎല്‍എ കൂടിയായ അദിതി സിംഗിനെയാണ് പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്.

രൂക്ഷമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിക്കെതിരെ അദിതി തൊടുത്തു വിട്ടത്.രാജ്യം ഇത്തരത്തില്‍ ഒരു ദുരന്തത്തെ നേരിടുന്ന സമയത്ത് പ്രിയങ്ക വാദ്ര രാഷ്ട്രീയം കളിക്കുകയാണ്. നിങ്ങളുടെ കൈവശം ബസുകളുണ്ടെങ്കില്‍ എന്തുകൊണ്ട് രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നില്ല. മറിച്ച് യുപിയിലേക്ക് മാത്രം അയയ്ക്കാനാണല്ലോ നിങ്ങള്‍ വാഗ്ദാനം ചെയ്തത്.ഈ സാഹചര്യത്തെപ്പോലും രാഷ്ട്രീയമായി മുതലെടുക്കാനാണ് നിങ്ങള്‍ ശ്രമം നടത്തുന്നത്. ക്രൂരമായ തമാശയാണിതെന്നും അവര്‍ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

ഉത്തര്‍ പ്രദേശിലെ ഇതര സംസ്ഥാന തൊഴിലാളികള തിരിച്ചെത്തിക്കാനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക അയയ്ക്കാനിരുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ബസുകളല്ല മറിച്ച് ചെറിയ വാഹനങ്ങളാണ്. അവര്‍ അയച്ച 1000 ബസുകളുടെ പട്ടികയില്‍ പകുതിയിലേറെ രജിസ്ട്രേഷന്‍ നമ്പറുകളും വ്യാജമാണ്. 297 ബസുകള്‍ കാലാവധി കഴിഞ്ഞവയാണ്.98 എണ്ണം ഓട്ടോറിക്ഷികളും ആംബുലന്‍സുകളുമാണ്. 68 വാഹനങ്ങള്‍ക്ക് യാതൊരു രേഖയുമില്ലെന്നും അവര്‍ പറഞ്ഞു

വീടുകളിലേക്ക് പോകാന്‍ മാര്‍ഗ്ഗമില്ലാതെ ഉത്തര്‍പ്രദേശിലേക്കുള്ള ആയിരക്കണക്കിന് കുട്ടികള്‍ കോട്ടയില്‍ കുടുങ്ങിക്കിടന്നിരുന്നു. അപ്പോള്‍ പ്രിയങ്കയും ഈ ബസുകളുമെല്ലാം എവിടെയായിരുന്നു.ഒരു കോണ്‍ഗ്രസ് നേതാവും ഈ കുട്ടികളെ വീട്ടിലെത്തിക്കാന്‍ മുന്നോട്ട് വന്നില്ല. മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് ഇടപെട്ടാണ് അവരയെല്ലാം രാത്രിയില്‍ വീടുകളില്‍ തിരിച്ചെത്തിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി പോലും ഇതിന് യുപി മുഖ്യമന്ത്രിയെ അഭിനന്ദിച്ചിരുന്നെന്നും അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker