24.2 C
Kottayam
Tuesday, September 17, 2024

വിവാദങ്ങൾ കനക്കുന്നതിനിടെ എഡിജിപി എം ആർ അജിത് കുമാർ അവധിയിൽ; ആഭ്യന്തര വകുപ്പ് അനുമതി നൽകി

Must read

തിരുവനന്തപുരം: വിവാദങ്ങൾ കനക്കുന്നതിനിടെ ക്രമസമാധന ചുമതലയുള്ള എ ഡി ജി പി എം ആർ അജിത് കുമാർ അവധിയിൽ. സ്വകാര്യ ആവശ്യത്തിനായി കുറച്ച് നാൾ മുൻപ് നൽകിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധിക്ക് അനുമതി നൽകിയത്. നാല് ദിവസത്തേക്കാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. സെപ്റ്റംബർ 14 മുതൽ 17 വരെയാണ് നാല് ദിവസത്തെ അവധി.

എ ഡി ജി പി എം ആർ അജിത്തിനെതിരായ അന്വേഷണത്തിന് സർക്കാർ പ്രത്യേക സംഘത്തെയാണ് നിയോ​ഗിച്ചിട്ടുള്ളത്. ഡി ജി പി ഷെയ്ഖ് ദർവേഷ് സാഹിബാണ് ആരോപണങ്ങൾ അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഷെയ്ക്ക് ദർവേസ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

ഇരുവരും തമ്മിലുള്ള ചർച്ച ഒരു മണിക്കൂറോളം നീണ്ടു. ക്രൈം ബ്രാഞ്ച് എ ഡി ജി പി എച്ച് വെങ്കിടേശിനെ യോ​ഗത്തിലേക്ക് വിളിച്ചുവരുത്തി. യോ​ഗത്തിൽ പൊളിറ്റിക്കൽ പി ശശി എം പി ജോൺബ്രിട്ടാസ് എന്നിവർ പങ്കെടുത്തതായാണ് റിപ്പോർട്ട്. എ ഡി ജി പി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു യോ​ഗം. അജിത് കുമാറിനും പോലീസ് ഉദ്യോ​ഗസ്ഥർക്കുമെതിരായ ആരോപണങ്ങൾ ഡി ജി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. സംഘം ഒരു മാസത്തിനകം റിപ്പോർട്ട് നൽകും.

എ ഡി ജി പി എം ആർ അജിത് കുമാർ ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയത് വിവാ​ദമായിരുന്നു. ആർ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ ഡി ജി പിയും സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദർശനം ആണെന്ന് ഇക്കാര്യം അന്വേഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനോട് എ ഡി ജി പി വിദശീകരണം നൽകിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എം ആർ അജിത് കുമാർ മുഖ്യമന്ത്രിക്ക് വേണ്ടി ആർ എസ് എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന ആരോപണവുമായി വി ഡി സതീശൻ രം​ഗത്ത് വന്നിരുന്നു. ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എ ഡി ജി പി എം ആർ അജിത് കുമാർ അവിടെ എത്തിയിരുന്നതായി അടുത്ത ദിവസം തന്നെ കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു എന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

Popular this week