തൊടുപുഴ: നടന്‍ ബാബുരാജിനെതിരായ പീഡനപരാതിയില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയെ പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍വെച്ചും ഇടുക്കി കമ്പിലൈനിലെ റിസോര്‍ട്ടില്‍വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. നിലവില്‍ കേരളത്തിന് പുറത്തുള്ള യുവതി ഇ-മെയില്‍ വഴിയാണ് പോലീസിന് പരാതി നല്‍കിയത്. ഈ ആഴ്ച തന്നെ അടിമാലിയിലെത്തി മൊഴി നല്‍കാന്‍ അന്വേഷണസംഘം യുവതിയോട് ആവശ്യപ്പെടും. ബാബുരാജിന്റെ റിസോര്‍ട്ടിലും അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് നടക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News