KeralaNews

വാളയാർ പെണ്‍കുട്ടികളുടെ കുടുംബത്തിന് പിന്തുണയുമായി അടക്കാ രാജു

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി അടക്കാ രാജുവും കുടുംബവും. കേരളത്തില്‍ ഏറ്റവും ജനശ്രദ്ധ നേടിയ അഭയ കേസിലെ സാക്ഷിയാണ് രാജു.

വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മൂത്തകുട്ടിയുടെ നാലാം ഓര്‍മദിനമായ ഇന്ന് അട്ടപ്പള്ളത്ത് പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന ഏകദിന ഉപവാസത്തില്‍ പങ്കെടുക്കാനാണ് രാജുവും കുടുംബവും എത്തിയത്.

വാളയാര്‍ പെണ്‍കുട്ടികളുടെ അച്ഛനും കേസന്വേഷണത്തിനിടെ ആത്മഹത്യചെയ്ത പ്രവീണിന്റെ അമ്മ എലിസബത്ത് റാണിയും ഉപവാസത്തില്‍ പങ്കെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button