24.8 C
Kottayam
Saturday, June 13, 2026

പൊലീസുകാരെ ഹണി ട്രാപ്പില്‍ പെടുത്തിയ അശ്വതിയ്ക്കൊപ്പം നടി യമുന,കൊച്ചിയിലെ ഹോട്ടലിൽ തങ്ങിയതെന്തിന്?

Must read

കൊച്ചി:സംസ്ഥാനത്തെ പൊലീസുകാരെ ഹണി ട്രാപ്പില്‍ പെടുത്തിയ അശ്വതിയുമായി സിനിമ – സീരിയല്‍ നടി യമുനയ്ക്ക് പങ്കുണ്ടെന്ന് പ്രചരിച്ചിരുന്നു.

അശ്വതിയുമായുള്ള ബന്ധമെന്ത്? കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചത് എന്തിന് എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് നടി തന്നെ മറുപടി നല്‍കുകയാണ്. ‘യമുന തീരെ’ എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് താരം വിഷയത്തില്‍ വ്യക്തത വരുത്തുന്നത്. നടി യമുന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചത് എന്തിന്, ആരായിരുന്നു കൂടെ എന്ന തലക്കെട്ടോടെയാണ് യമുന ഇപ്പോള്‍ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

‘അത് ശരിയാണ് യമുന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്നു. അശ്വതി എന്ന കുട്ടിയോടൊപ്പം താമസിച്ചു എന്നത് ശെരിയാണ്. ഹണിട്രാപ്പുകാരി എന്നാണു അശ്വതിയെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ആരാധിക എന്ന നിലയിലായിരുന്നു അശ്വതിയെ പരിചയപ്പെട്ടത്. ആരാധികയാണെന്നു പറഞ്ഞായിരുന്നു അശ്വതി തന്നെ വിളിച്ചിരുന്നത്. സര്‍ക്കാര്‍ ജോലി ആണെന്നും കൊല്ലം കാരി ആണെന്നും ഭര്‍ത്താവും മകളും ഉണ്ട് എന്നുമായിരുന്നു അശ്വതി എന്നോട് പറഞ്ഞിരുന്നത്.

ശ്രീകാര്യത്ത് ഒരു ഹോസ്റ്റലില്‍ നില്‍ക്കുകയാണ് എന്നാണ് അശ്വതി ഫോണില്‍ പറഞ്ഞത്. ചേച്ചിയെ നേരില്‍ കാണണമെന്നും കൂടെ നിന്ന് ഫോട്ടോ എടുക്കണം എന്നും പറഞ്ഞു. അങ്ങനെയാണ് അശ്വതിയുമായി അടുപ്പം ഉണ്ടാകുന്നത്’, യമുന വ്യക്തമാക്കി

- Advertisement -

‘ചന്ദനമഴ കാണുമ്ബോള്‍ തുടങ്ങിയ ഇഷ്ടമാണെന്നും പ്രേക്ഷക മനസില്‍ താന്‍ യമുന അല്ലെന്നും കഥാപാത്രമാണെന്നും പിന്നെ നിരന്തരമുള്ള വിളികളുമായിരുന്നു. അശ്വതി ഇടക്ക് വിളിക്കും മെസ്സേജ് അയക്കും വിളിക്കുന്ന സമയത്തെല്ലാം ഞാന്‍ ഷൂട്ടിലായിരിക്കും. ഒരു ദിവസം വിളിച്ചപ്പോള്‍ ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഫ്രീ ആണേല്‍ വന്നോളൂ എന്ന് പറഞ്ഞു.

- Advertisement -

ആ കുട്ടിക്ക് നല്ല പെരുമാറ്റം ആയിരുന്നു കൂടായിരുന്നു ഫോട്ടോ എടുത്തു കുറെ കഥകള്‍ പറഞ്ഞു, ഫുഡ് എല്ലാം കഴിച്ചിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത്. അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച. ഏപ്രിലില്‍ ഹോട്ടല്‍ ക്രൗണ്‍പ്ലാസയില്‍ ഒരു പരുപാടി ഉണ്ടായിരുന്നു. അതിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്യാനും മറ്റും പറഞ്ഞിരുന്നു. ആ ഷോക്ക് ശേഷം ഞാന്‍ അശ്വതിയെ കണ്ടട്ടില്ല. കുറെ നാളായി വിളിയൊന്നും ഇല്ലായിരുന്നു’, യമുന പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മാട്രിമോണിയൽ വഴി സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിയ അച്ഛനും മകനും അറസ്റ്റിൽ; ആഡംബര ബി.എം.ഡബ്ല്യു കാർ പോലീസ് പിടിച്ചെടുത്തു

ലഖ്നൗ: മാട്രിമോണിയൽ സൈറ്റുകളും പത്രപ്പരസ്യങ്ങളും വഴി വിവാഹവാഗ്ദാനം നൽകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുപത്തഞ്ചിലധികം സ്ത്രീകളിൽ നിന്നായി കോടികൾ തട്ടിയെടുത്ത അന്തർസംസ്ഥാന തട്ടിപ്പുകാരനെ പോലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒളിവിൽ...

ഷൂ ഇടുന്നതിനിടെ യുവതിയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24കാരി ആശുപത്രിയില്‍

കോഴിക്കോട്: വീടിനുള്ളിൽ വെച്ച് പുറത്തുപോകാനായി ഷൂ ധരിക്കുന്നതിനിടെ ഇരുപത്തിനാലുകാരിയായ യുവതിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനിയായ അനഘയ്ക്കാണ് (24) സ്വന്തം വീടിനുള്ളിൽ വെച്ച് ഈ ദാരുണമായ അനുഭവം ഉണ്ടായത്. കടിയേറ്റ...

‘പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ട്‌’ വനിതാ ഡോക്ടറെ അവധിയിൽവിട്ട്‌ ആശുപത്രി

മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച വനിതാ ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതർ. മുംബൈയിലെ കെഇഎം ഹോസ്പിറ്റലും മെഡിക്കൽ കോളേജ് അധികൃതരും എംബിബിഎസ് വിദ്യാർഥിനിയായ സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും...

പമ്പുകളിൽ നിന്ന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രം, വൻകിട ഉപയോക്താക്കൾക്ക് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പൂഴ്ത്തിവെപ്പും അനധികൃത കരിഞ്ചന്ത വിൽപ്പനയും കർശനമായി തടയുന്നതിനായി പെട്രോൾ പമ്പുകളിലെ ഇന്ധന വിൽപ്പനയിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പുതിയ നിയമപ്രകാരം പെട്രോൾ പമ്പുകളിൽ നിന്നും ഒരു...

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർ മരിച്ചു, അപകടം ആസമിൽ

ന്യൂഡൽഹി: ആസാമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു....

Popular this week