വിവാഹമോചിതയായോ..? ആറു മാസം കൂടുമ്പോള്‍ അവരാണ് എനിക്ക് ഡിവോഴ്സ് തരുന്നത്; ചോദ്യങ്ങള്‍ക്ക് ശ്വേത മേനോന്റെ പ്രതികരണം

സിനിമാ ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്ത ഒന്നായിരുന്നു നടി സാമന്തയുടെയും-നാഗചൈതന്യയുടെയും വിവാഹമോചനം. വര്‍ഷങ്ങള്‍ നീണ്ട പ്രണയം എത്തിച്ച വിവാഹജീവിതം ഇരുവരും അവസാനിപ്പിച്ചത് നാല് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലായിരുന്നു. ഇപ്പോള്‍ ഈ ചര്‍ച്ചകള്‍ക്ക് പിന്നാലെ നടി ശ്വേത മേനോനും വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്തയാണ് ചൂടു പിടിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും പരിഹാസ രൂപേണ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ആറു മാസത്തില്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയ തനിക്ക് ഡിവേഴ്സ് തരാറുണ്ടെന്ന് ശ്വേത മേനോന്‍ തമാശ രൂപേണ പറഞ്ഞു. തന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകളോട് ഇത്തരത്തിലാണ് പ്രതികരണവുമെന്നും നടി കൂട്ടിച്ചേര്‍ത്തു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാപ്പരാസികളുടെ പ്രചരണത്തോട് താരം പ്രതികരിച്ചത്. ശ്വേത മേനോന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും മകള്‍ സബൈനയും സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയാണ്.

ശ്വേത മേനോന്റെ വാക്കുകള്‍;

ആറു മാസത്തില്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയ തനിക്ക് ഡിവേഴ്സ് തരാറുണ്ട്. തനിക്ക് നല്ല തിരക്കുള്ളതു കൊണ്ട് അവര്‍ ഇങ്ങനെ ചെയ്തു തരുന്നത്. പിന്നെ ഇങ്ങനെ കേള്‍ക്കുന്നത് തനിക്കും ഇഷ്ടമാണ്. എന്തും കേള്‍ക്കുന്നത് വാര്‍ത്തയാവുന്ന ഒരു മേഖലയിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്.

നല്ല വാര്‍ത്ത മാത്രമേ വരുകയുള്ളു എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. ഇങ്ങനെ കേള്‍ക്കുന്നത് സത്യമാണോ എന്ന് തന്നോട് ആരും ചോദിക്കാറില്ല. ചോദിക്കാത്തതിനാല്‍ പറയാറുമില്ല. അത്രയേ ഉള്ളൂ. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഒരു പരിധിക്കപ്പുറം ഒന്നും തന്നെ സംസാരിക്കില്ല.

എനിക്ക് അത് ഇഷ്ടവുമല്ല. ഞാനൊരു സെലിബ്രിറ്റിയും സമൂഹത്തില്‍ പെട്ടെന്ന് തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ആള്‍ ആണെന്ന ബോധത്തോടെയാണ് നില്‍ക്കുന്നത്. ഈ ജോലിയില്‍ ഇതെല്ലാം കേള്‍ക്കേണ്ടി വരും എന്ന സാമൂഹ്യ ബോധമുണ്ട്. എന്നാല്‍ എന്റെ കുടുംബത്തെ പറ്റി പറയുമ്പോഴാണ് സങ്കടം വരിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News