ആറ് മാസം കൂടുമ്പോള്‍ വിവാഹമോചിതയാക്കും, ഭർത്താവും മകളും സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുന്നതിന്റെ കാരണം ഇതാണ്; തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശ്വേതാ മേനോൻ. മികച്ച കഥാപാത്രങ്ങളിലൂടെയാണ് നടി മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയത്.’അനശ്വരം’ എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. ടെലിവിഷന്‍ പരിപാടികളിൽ നടി ഇപ്പോൾ നിറഞ്ഞ് നില്‍ക്കുകയാണ്. കോമഡി സ്റ്റാറിലും മറ്റുമൊക്കെയായി വിധികര്‍ത്താവിന്റെ റോളിലും എത്താറുണ്ട്.
ശ്വേത മേനോന് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാറുണ്ട് . തന്റെ പേരില്‍ വരുന്ന ഓരോ വാര്‍ത്തകളുടെയും താഴെ പോയി അതിനു നടി മറുപടി കൊടുക്കുകയോ കമന്റ് ഇടുകയോ പതിവാണ്. അതിന്റെ പേരിൽ നടി ട്രോളുകള്‍ ഏറ്റു വാങ്ങാറുണ്ട്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം.
ശ്വേത മേനോന്‍ വിവാഹമോചിതയായി എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ നിരന്തരം പ്രചരിക്കാന്‍ ഉള്ളത്. ഇതേ കുറിച്ച് നടിയോട് ചോദിച്ചാല്‍ ആറുമാസത്തിലൊരിക്കല്‍ സോഷ്യല്‍ മീഡിയ എനിക്ക് ഡിവേഴ്‌സ് തരാറുണ്ട് എന്നാണ് ശ്വേത പറയുന്നത്. എനിക്ക് നല്ല തിരക്കുള്ളതു കൊണ്ട് അവര്‍ ഇങ്ങനെ ചെയ്തു തരുകയാണ്. പിന്നെ ഇങ്ങനെ കേള്‍ക്കുന്നത് എനിക്കും ഇഷ്ടമാണ്. എന്തും കേള്‍ക്കുന്നത് വാര്‍ത്തയാവുന്ന ഒരു മേഖലയില്‍ ആണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത് നല്ല വാര്‍ത്ത മാത്രമേ വരുകയുള്ളു എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല.
ഇങ്ങനെ കേള്‍ക്കുന്നത് സത്യമാണോ എന്ന് എന്നോട് ആരും ചോദിക്കാറില്ല. ചോദിക്കാത്തതിനാല്‍ ഞാന്‍ പറയാറുമില്ല. അത്രയേ ഉള്ളൂ. എന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം ഞാനൊന്നും തന്നെ സംസാരിക്കില്ല. എനിക്ക് അത് ഇഷ്ടവുമല്ല. ഞാനൊരു സെലിബ്രിറ്റിയും സമൂഹത്തില്‍ പെട്ടെന്ന് തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ആള്‍ ആണെന്ന് ബോധത്തോടെയാണ് നില്‍ക്കുന്നത്. ഈ ജോലിയില്‍ ഇതെല്ലാം കേള്‍ക്കേണ്ടി വരും എന്ന സാമൂഹ്യ ബോധം എനിക്കുണ്ട്. എന്നാല്‍ എന്റെ കുടുംബത്തെ പറ്റി പറയുമ്പോഴാണ് സങ്കടം വരിക എന്നാണ് ശ്വേത മേനോന്‍ വ്യക്തമാക്കുന്നത്.
നിലവില്‍ താരസംഘടനയായ അമ്മയുടെ ആദ്യ വനിത വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വിജയിച്ചിരിക്കുകയാണ് ശ്വേത . ആ സന്തോഷത്തെ കുറിച്ചും നടി പറയുന്നുണ്ട്. സ്വന്തം കുടുംബത്തില്‍ നിന്ന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം ഇതാണ്. ആ സന്തോഷം തനിക്കുണ്ട്. അമ്മയില്‍ ഒരു അംഗമെന്ന നിലയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പോലും അത് തോന്നിയിട്ടുണ്ടെന്നും നടി നടന്‍ എന്ന വേര്‍തിരിവൊന്നും താന്‍ കാണിക്കാറില്ലെന്നുമൊക്കെ ശ്വേത പറയുന്നു.
അതേ സമയം ശ്വേതയും മേനോന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ടെങ്കിലും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും മകള്‍ സബൈനയും സമൂഹമാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. അതിന്റെ കാരണത്തെ കുറിച്ചും ശ്വേത പറഞ്ഞിരുന്നു. ഞാനും ശ്രീയും സോഷ്യല്‍ മീഡിയയില്‍ നിന്ന് മനപൂര്‍വ്വം അകലം പാലിക്കുകയാണ്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ല. സബൈന സാധാരണ ജീവിതം ജീവിക്കട്ടെ. അവള്‍ സ്വയം ഒരു സെലിബ്രിറ്റിയായി മാറട്ടെ. എന്റെ വിലാസം അതിനു വേണ്ട എന്നാണ് ശ്വേത മേനോന്‍ വ്യക്തമാക്കുന്നത്.