EntertainmentNationalNews

നടി ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ പ്രതിയായ നിര്‍മ്മാതാവ് കീഴടങ്ങി

ഹൈദരാബാദ്: പ്രമുഖ സിനിമ സീരിയൽ നടി ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ പ്രതിയായ നിര്‍മ്മാതാവ് ഒടുവിൽ കീഴടങ്ങി. തെലുങ്ക് നടി ശ്രാവണി ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ ആണ് പ്രമുഖ നിര്‍മാതാവ് അശോക് റെഡ്ഡി ഹൈദരാബാദ് പൊലീസിനു മുന്നാകെ കീഴടങ്ങിയത്.

ഹൈദരാബാദ് ഒസാമാനിയ ആശുപത്രിയില്‍ കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം അശോഖ് റെഡ്ഡിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ആര്‍എക്സ് 100 എന്ന സിനിമയുടെ നിര്‍മാതാവാണ് അശോക് റെഡ്ഡി. കേസില്‍ മൂന്നാം പ്രതിയാണ് അശോക് റെഡ്ഡി.സെപ്‍റ്റംബര്‍ എട്ടിനായിരുന്നു ഇരുപത്തിയാറുകാരിയായ ശ്രാവണി സ്വവസതിയില്‍ ആത്മഹത്യ ചെയ്‍തത്.

താരത്തെ ഹൈദരാബാദിലെ മധുരനഗറിലുള്ള വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടി ശ്രാവണി സമ്മര്‍ദത്തിലായിരുന്നുവെന്നും നിര്‍മാതാവ് അവരെ ബ്ലാക്‍മെയില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും ശ്രാവണിയുടെ സഹോദരന്‍ പറഞ്ഞിരുന്നു. ശ്രാവണിയുടെ കാമുകനായ ദേവരാജ് റെഡ്ഡി നേരത്തെ കേസില്‍ അറസ്റ്റിലായിരുന്നു.

കാമുകന്റെ പീഡനത്തില്‍ മനംനൊന്താണ് ശ്രാവണി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്ന വ്യക്തിയുമായി നടി പ്രണയത്തിലായിരുന്നു. ഇയാള്‍ മകളെ മാനസികമായ പീഡിപ്പിച്ചുവെന്നും, ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

ജനപ്രിയ സീരിയിലുകളായ മൗനരാഗം, മനസു മമത തുടങ്ങിയവയിലൂടെയാണ് ശ്രവണി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി തെലുങ്ക് ടിവി സീരിയലുകളില്‍ സജീവമാണ് താരം. നടിയുടെ മരണത്തിന് പിന്നാലെ മൗനരാഗത്തിലെ സഹതാരമായ നടി പ്രിയങ്ക ജെയിന്‍ ഒരു വൈകാരികമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഇത് വിടവാങ്ങാനുള്ള വഴിയല്ല. ഇത് എഴുതുമ്പോള്‍ എന്റെ ഹൃദയം വിങ്ങുന്നു.ഞാന്‍ ഇത് ഇങ്ങനെയൊരു പോസ്റ്റിടേണ്ടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സമാധാന സ്നേഹത്തില്‍ വിശ്രമിക്കുക. നീ വന്ന് എന്നെയൊന്ന് കെട്ടിപിടിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നും മിസ് ചെയ്യും.’-നടി കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker