29.4 C
Kottayam
Sunday, September 29, 2024

കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് ചിലപ്പോള്‍ ഒന്നും തോന്നില്ല, പക്ഷേ ബാക്കിയെല്ലാവരും അങ്ങനെയാകണമെന്നില്ലല്ലോ; മകളെ കുറിച്ച് ശോഭന

Must read

മലയാളത്തിന്റെ പ്രിയതാരമാണ് ശോഭന. പൂര്‍ണമായി സിനിമയില്‍ സജീവമല്ലെങ്കിലും ശോഭനയോട് എന്നും മലയാളികള്‍ക്ക് അടുപ്പമുണ്ട്. ശോഭനയുടെ നൃത്ത വീഡിയോകള്‍ കാണാനും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ടെന്ന ചിത്രത്തിലൂടെയായിരുന്നു ശോഭന വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയത്.

കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച നികിത എന്ന കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് ചിത്രത്തില്‍ ശോഭനയെത്തിയത്. മകളോട് എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന മകളെ സുഹൃത്തായി കാണുന്ന ഒരു കഥാപാത്രമായിരുന്നു ശോഭനയുടേത്. ജീവിതത്തിലും ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് ശോഭന. മകളെ കുറിച്ചുള്ള വിശേഷങ്ങളൊക്കെ ശോഭന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. വസ്ത്രധാരണത്തിലുള്‍പ്പെടെ മകളുടെ കാര്യത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുന്ന അമ്മ തന്നെയാണ് താനുമെന്ന് പറയുകയാണ് ശോഭന.

ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് അത്തരത്തിലൊരു ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും പ്രായമാകുമ്പോള്‍ കാര്യങ്ങള്‍ അവര്‍ സ്വയം തീരുമാനിക്കട്ടെയെന്നുമാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ശോഭന പറയുന്നത്. ഒരു പെണ്‍കുട്ടിയുടെ അമ്മയെന്ന നിലയില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ടോ എന്ന ചോദ്യത്തിന് പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും നമ്മള്‍ ഒരുപോലെ തന്നെ വളര്‍ത്തേണ്ടേ എന്നായിരുന്നു ശോഭനയുടെ ചോദ്യം.

”ആണ്‍കുട്ടിയെ അങ്ങനെ വിടാന്‍ പറ്റുമോ? ആണ്‍കുട്ടികളാണെങ്കില്‍ അവരൊരു പ്രായത്തില്‍ മരത്തില്‍ കയറിയാല്‍ വീഴുമോയെന്ന ആശങ്ക. ബൈക്ക് വാങ്ങിച്ചു കൊടുത്താല്‍ അതോടിക്കുന്നതിന്റെ പേടി. പിന്നെ അവരെപ്പോഴാണ് വീട്ടിലേക്ക് വരികയെന്ന ടെന്‍ഷന്‍. അതുപോലെ തന്നെയാണ് പെണ്‍കുട്ടികളും.

മോളുടെ വസ്ത്രത്തിന്റെ കാര്യത്തില്‍ ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേണ്‍ സ്‌കൂളിലാണ് പോകുന്നത്. ഇടയ്ക്ക് മിഡി, സ്‌കേര്‍ട്ട് ഒക്കെ ധരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ പെട്ടെന്ന് വളരുമല്ലോ. അതുകൊണ്ട് ഞാന്‍ എപ്പോഴും അവള്‍ നീളം വെക്കുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടിരിക്കും.

അപ്പോള്‍ അവള്‍ ചോദിക്കും വാട്സ് ദ ഡീല്‍ അമ്മാ. കൂടെ പഠിക്കുന്ന ആണ്‍കുട്ടികളെയൊക്കെ കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ കാണുന്നതല്ലേ, ഹൂ കെയേര്‍സ്, നോ ബഡി കെയേര്‍സ്, എന്ന്. ശരിയാണ്. കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒന്നും തോന്നില്ല. പക്ഷേ ബാക്കിയെല്ലാവരും അങ്ങനെ ആവണമെന്നില്ലല്ലോ. ചെറിയ പ്രായത്തില്‍ കുട്ടികളെ ഇങ്ങനെയെല്ലാം നോക്കണം. കുറച്ചുകൂടി പ്രായമാകുമ്പോള്‍ അവള്‍ സ്വയം തീരുമാനിക്കട്ടെ,” ശോഭന പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി; പരാതിയുമായി വില്ലേജ് ബോട്ട് ക്ലബ്ബ്

ആലപ്പുഴ:*നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നുവെന്ന് രണ്ടാം സ്ഥാനത്തെത്തിയ വില്ലേജ് ബോട്ട് ക്ലബ്ബ്..ജേതാക്കളായി പ്രഖ്യാപിച്ച കാരിച്ചാലും വീയപുരവും ഫോട്ടോ ഫിനിഷിംഗിലും തുല്യമായിരുന്നു. മൈക്രോ സെക്കൻ്റ് സമയതട്ടിപ്പ് പറഞ്ഞു കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു...

Popular this week