24.1 C
Kottayam
Friday, June 5, 2026

ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ജീവിക്കുന്നത് ഭയത്തില്‍; ബി.ജെ.പിയുടെ ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് ദി ഗാര്‍ഡിയന്‍

Must read

വാഷിംഗ്ടണ്‍: ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ജീവിക്കുന്നത് ഭയത്തിലാണെന്ന് ബ്രിട്ടീഷ് പത്രം ദി ഗാര്‍ഡിയന്‍. മതപരിവര്‍ത്തനം ആരോപിച്ച് ബി.ജെ.പിയുള്‍പ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ അഴിച്ചുവിടുന്ന അക്രമങ്ങളെക്കുറിച്ച് ഗാര്‍ഡിയന്റെ ലേഖനത്തില്‍ പറയുന്നു.

പത്രത്തിന്റെ സൗത്ത് ഏഷ്യന്‍ കറസ്പോന്‍ഡന്റ് ഹന്നാഹ്എല്ലിസ് പീറ്റേഴ്സണാണ് ലേഖനം എഴുതിയിട്ടുള്ളത്. ജൂലായി മാസത്തില്‍ ഛത്തീസ്ഗഡിലെ തമേഷ് വാര്‍ സാഹു എന്ന ആളുടെ വീട്ടിലേക്ക് ഹിന്ദുത്വപ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറിയ സംഭവം ലേഖനത്തില്‍ പറയുന്നു.

അദ്ദേഹത്തിന്റെ വീട്ടില്‍ കയറിയ ഹിന്ദുത്വപ്രവര്‍ത്തകര്‍ സാഹുവിനേയും ഭാര്യയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ബൈബിള്‍ വചനങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ വലിച്ചുകീറിക്കളയുകയും അലമാരയില്‍ നിന്ന് ബൈബിള്‍ എടുത്ത് വലിച്ചെറിയുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ച് ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുന്നതിനെക്കുറിച്ചും, പാസ്റ്റര്‍മാരെ മര്‍ദ്ദിക്കുന്നതിനെക്കുറിച്ചും ലേഖനത്തില്‍ പറയുന്നു. പോലീസിനെതിരേയും ആരോപണങ്ങള്‍ ഉണ്ടെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ക്രിസ്ത്യാനികളെ മര്‍ദ്ദിക്കുകയും പൊലീസ് സ്റ്റേഷനുകളിലേക്ക് വലിച്ചിഴയ്ക്കുകയും ഞായറാ്ച കുര്‍ബാനകള്‍ നടക്കുമ്പോള്‍ റെയ്ഡ് നടത്തുകയും ചെയ്യുന്നതായി ലേഖനത്തില്‍ പറയുന്നുണ്ട്.

- Advertisement -

ഛത്തീസ്ഗഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുടെ ഒരു പരമ്പര നടക്കുന്നുണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ നടന്നതെന്ന് ലേഖനത്തില്‍ പറയുന്നു. ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് ആരോപിക്കുന്നത് ഹിന്ദു ദേശീയവാദം ഉയര്‍ത്തിക്കൊണ്ട് ഇന്ത്യ ഭരിക്കുന്ന ഭരണകക്ഷിയായ ബി.ജെ.പിയിലെ മുതിര്‍ന്ന വ്യക്തികളാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week