26.3 C
Kottayam
Monday, June 15, 2026

കിടിലം വേദിയിൽ തകർപ്പൻ ഡാൻസുമായി നടി റിമ കല്ലിങ്കൽ

Must read

കൊച്ചി:മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന മികച്ച ഒരു ടെലിവിഷൻ ഷോയാണ് കിടിലം .നടി നവ്യ നായർ ,നടൻ മുകേഷ്, ഗായിക റിമി ടോമി എന്നിവരാണ് ഈ ഷോയുടെ വിധികർത്താക്കൾ . മികച്ച രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയ ഈ റിയാലിറ്റി ഷോയുടെ നിരവധി വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടാറുണ്ട്.

ഇപ്പോൾ ശ്രദ്ധ നേടുന്നത് നടി റീമ കല്ലിങ്കൽ കിടിലം വേദിയിൽ അവതരിപ്പിച്ച ഒരു ഡാൻസ് പെർഫോമൻസ് വീഡിയോ ആണ് . താരത്തിന്റെ പുതിയ ചിത്രമായ നീല വെളിച്ചത്തിലെ അനുരാഗ മധുചഷകം എന്ന ഗാനത്തിനാണ് റിമ ചുവടുവെച്ചത്. സാരിയിൽ അതിസുന്ദരിയായി എത്തിയ താരം അതിമനോഹര നൃത്ത ചുവടുകൾ ആണ് പ്രേക്ഷകർക്കും മുൻപാകെ കാഴ്ചവച്ചത്. ഈ ഡാൻസ് വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ആഷിക് അബുവിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് നീല വെളിച്ചം . വൈക്കം മുഹമ്മദ് ബഷീറിൻറെ നീല വെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ഈ ചിത്രം 1964 പുറത്തിറങ്ങിയ ഭാർഗവി നിലയം എന്ന മലയാള ചലച്ചിത്രത്തിന്റെ ഒരു റീമേക്ക് കൂടിയാണ്.

- Advertisement -

- Advertisement -

ഏപ്രിൽ 20 ന് ആയിരുന്നു ഈ ചിത്രം പ്രദർശനത്തിന് എത്തിയത്. റിമ കല്ലിങ്കലിനെ കൂടാതെ ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ , റോഷൻ മാത്യു, രാജേഷ് മാധവൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

2009 മുതൽക്ക് അഭിനയരംഗത്ത് സജീവമായ താരമാണ് റിമ . ഇപ്പോൾ താരം വിരളമായി മാത്രമാണ് സിനിമകളിൽ വേഷമിടുന്നത്. അഭിനേത്രിയായ താരം ഇപ്പോൾ നിർമ്മാണ പ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുകയാണ്. ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. നീല വെളിച്ചത്തിന്റെ നിർമാതാവ് കൂടിയായ റിമ ഈ ചിത്രത്തിൽ ഭാർഗവി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂർണ്ണ വിലക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ

ലണ്ടന്‍: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾക്ക് മേൽ സമ്മർദം ശക്തമാകുന്നതിനിടയിൽ നിർണായക പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ രംഗത്തെത്തി. യുകെയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിൽനിന്ന് സാമൂഹിക...

നടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: പ്രശസ്ത യുവനടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈ നളസോപാരയിലെ സ്വന്തം വീട്ടിലാണ് സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥനായ വിനോദ് ബാഗ് അറിയിച്ചു. ജൂൺ 14-നാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്....

പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ പൈസ വാങ്ങി; ഉദ്ഘാടന ദിവസം തന്നെ പ്രിയദർശിനി ബസിൽ ടിക്കറ്റിന് പൈസ ഈടാക്കിയെന്ന് പരാതി

തൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ സ്ത്രീകളിൽ നിന്ന് ടിക്കറ്റ് നിരക്ക്...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയ്ക്ക് മര്‍ദനം: ജീവനക്കാരനെതിരെ പരാതി

അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ മർദിച്ചതായി പരാതി. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ്...

കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ;ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും...

Popular this week