25.4 C
Kottayam
Monday, June 15, 2026

സാരിയിൽ മനോഹര ഡാൻസുമായി നടി അനുശ്രീ.. വീഡിയോ പങ്കുവച്ച് താരം

Must read

കൊച്ചി:2012 മുതൽക്ക് മലയാളചലച്ചിത്ര രംഗത്ത് സജീവമായ താരമാണ് നടി അനുശ്രീ . കുട്ടിക്കാലം മുതൽക്കേ അഭിനയത്തോട് തീവ്ര അഭിനിവേശമുള്ള അനുശ്രീ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു അഭിനയ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. ആ റിയാലിറ്റി ഷോയുടെ വിധി കർത്താവായി എത്തിയ സംവിധായകൻ ലാൽ ജോസ് താരത്തെ ശ്രദ്ധിക്കുകയും തൻറെ പുത്തൻ ചിത്രത്തിലൂടെ അനുശ്രീക്ക് ഒരു അവസരം നൽകുകയും ചെയ്തു.

അങ്ങനെ 2012 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലൈസിലെ മൂന്ന് നായികമാരിൽ ഒരാളായി അനുശ്രീ വേഷമിട്ടു. കലാമണ്ഡലം രാജശ്രീയായി അഭിനയരംഗത്തേക്ക് രംഗപ്രവേശനം ചെയ്ത അനുശ്രീ പിന്നീട് മലയാള സിനിമയിൽ സജീവമായി.

അനുശ്രീയെ തേടി പിന്നീട് നിരവധി അവസരങ്ങൾ വന്നെത്തി. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും , ഇതിഹാസ , ചന്ദ്രേട്ടൻ എവിടെയാ , രാജമ്മ@യാഹൂ , മഹേഷിന്റെ പ്രതികാരം, ഒരു സിനിമാക്കാരൻ , ആദി, പഞ്ചവർണ്ണ തത്ത, ഓട്ടോറിക്ഷ , ആനക്കള്ളൻ, മധുര രാജ , ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ വേഷങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടി. ഈ വർഷം പുറത്തിറങ്ങിയ കള്ളനും ഭഗവതിയും എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. അനുശ്രീയുടെ പുത്തൻ ചിത്രം താരാ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

സ്ക്രീനിൽ നാട്ടിൻപുറത്തുകാരിയായ മാത്രം പ്രേക്ഷകർ കണ്ടിരുന്ന അനുശ്രീയുടെ സൈലൻ ലുക്കുകൾ പ്രേക്ഷകർ കണ്ടു തുടങ്ങിയത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. സ്റ്റൈലിഷ് ആയും ഗ്ലാമറസ് ആയും എല്ലാം താരം പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ ആരാധകർ അതും ഏറ്റെടുക്കുകയായിരുന്നു.

- Advertisement -

ഇപ്പോൾ ഇതാ അനുശ്രീ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ ഒരു റീൽസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫേവറേറ്റ് ലുക്ക് എന്ന് കുറിച്ചുകൊണ്ട് സാരിയിൽ അതി സുന്ദരിയായാണ് അനുശ്രീ എത്തിയിരിക്കുന്നത്. പിങ്കി വിശാലാണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്റ്റൈലിംഗ് നിർവഹിച്ചത് ശബരി നാഥും . അനുശ്രീയുടെ ഡാൻസ് വീഡിയോ പകർത്തിരിക്കുന്നത് പ്രണവ് സി സുഭാഷ് ആണ് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

‘പ്രിയ‌ദർശിനി യാത്ര ആകെ കല്ലുകടി’: മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു,ബസ് പണിമുടക്കി

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം തന്നെ ആകെ കല്ലുകടി. യാത്രയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് ചൂട് പായസം വീണത് കൂടാതെ, കുണ്ടറയിൽ നിന്ന് കായംകുളത്തേക്ക് ആദ്യ സർവ്വീസ്...

വിജയ്-സംഗീത വിവാഹമോചന ഹർജി: ഇരുവരും ഹാജരായില്ല

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കൽപ്പെട്ട് കുടുംബകോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇരുവരും ഹാജരാകാത്തതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്. സുരക്ഷാ കാരണങ്ങൾ...

Popular this week