25.1 C
Kottayam
Thursday, May 9, 2024

കണ്ണുനീർ അടക്കാൻ ആകുന്നില്ല,ഒന്നും എഴുതാൻ ആകുന്നില്ല കൈകൾ വിറയ്ക്കുകയാണ്;വിവേകിന്റെ മരണത്തിൽ രംഭ!

Must read

ചെന്നൈ:പ്രശസ്ത തമിഴ് സിനിമാതാരവും ഗായകനുമായ വിവേകിന്റെ മരണവാർത്ത ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെയാണ് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിവേകിന്‍റെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഇന്നലെ വൈകീട്ട് പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കിയിരുന്നു.

ഇടത് ആർട്ടെറിയിൽ രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്നായിരുന്നു സിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുത്തനെ കുറയുന്ന വെൻട്രിക്കുലർ ഫിബ്രിലേഷൻ കൂടി സംഭവിച്ചതോടെ ആരോഗ്യ നില മോശമാവുകയായിരുന്നു.

ചെന്നൈ:വിവേകിന്റെ മരണത്തിൽ എന്തെഴുതണമെന്നോ, എന്ത് പറയണമെന്നോ അറിയാത്ത അവസ്ഥയിൽ ആണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ. ഒരുമിച്ചു പല സിനിമകളിൽ ഒന്നിച്ചഭിനയിച്ച നടി രംഭയുടെ വാക്കുകൾ അതിന് തെളിവാണ്.

‘അങ്ങയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ദുഃഖം വാക്കുകളിൽ ഒതുങ്ങില്ല’, എന്ന് പറഞ്ഞുതുടങ്ങുന്ന രംഭ തനിക്ക് ഒന്നും എഴുതാൻ ആകുന്നില്ല കൈകൾ വിറയ്ക്കുകയാണ് എന്നും കുറിച്ചു.

കണ്ണുനീർ അടക്കാൻ ആകുന്നില്ല. ഒരുമിച്ചഭിനയിച്ച നിമിഷങ്ങൾ മറക്കാൻ സാധിക്കുകയില്ലെന്നും രംഭ പറയുന്നു. ‘ഞങ്ങളെ എപ്പോഴും ചിരിപ്പിക്കാൻ ശ്രമിക്കുകയും ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ പ്രചോദനാത്മകമായ വാക്കുകൾ,ഒരിക്കലും മറക്കാൻ കഴിയില്ലെന്നും’, രംഭ പറയുന്നു. അങ്ങ് എന്നും എപ്പോഴും സിനിമയുടെ ഇതിഹാസമാണ്, അങ്ങയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും രംഭ സോഷ്യൽമീഡിയ വഴി കുറിച്ചു.

സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം മൂന്ന് തവണ വിവേകിന് ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week