അരൂർ :നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്ജെപി) സ്ഥാനാര്‍ത്ഥിയായി മത്‌സരിച്ച നടി പ്രിയങ്കയെ ഇഎംസിസി ബോംബാക്രമണ കേസില്‍ പൊലീസ് ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. അരൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് പ്രിയങ്ക മത്സരിച്ചത്. ബോംബാക്രമണ കേസിലെ മുഖ്യപ്രതി ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസും ഡിഎസ്ജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറാണെന്നും തിരഞ്ഞെടുപ്പ് ചിലവ് വഹിക്കാൻ നാലു ലക്ഷത്തോളം തന്നുവെന്നും പ്രിയങ്ക പൊലീസിനോട് പറഞ്ഞു. ” നന്ദകുമാറാണ് ഷിജുവര്‍ഗ്ഗീസിനെ പരിചയപ്പെടുത്തിതന്നത്. മന്ത്രി മേഴ്‌സികുട്ടിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറായത്. തനിക്ക് ഒന്നും ഒളിപ്പിക്കാനില്ല, ഷിജു .എം. വര്‍ഗ്ഗീസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല”- പ്രിയങ്ക പറഞ്ഞു.
”നന്ദകുമാര്‍ തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചു. തെരഞ്ഞെടുപ്പ് ചെലവ് വഹിച്ചതും നന്ദകുമാര്‍ തന്നെയാണ്. ഇലക്ഷന്‍ ഫണ്ട് നല്‍കിയത് നന്ദകുമാറിന്റെ സഹായി ജയകുമാര്‍ വഴിയാണ്. ജയകുമാര്‍ അയാളുടെ അക്കൗണ്ടില്‍ നിന്ന് ഗൂഗിള്‍പേയിലൂടെ 150000 രൂപ എസ് ബി ഐ വെണ്ണല ബ്രാഞ്ചിലേക്ക് തന്നു. ബാക്കി ബൈഹൈാന്റ് തന്നു. 4 ലക്ഷം രൂപയോളം നേരിട്ടും തന്നു.
ആകെ 7 ലക്ഷം രൂപ ചിലവായി. തന്റെ പക്കല്‍ നിന്ന് ചിലവാക്കിയ തുക നന്ദകുമാര്‍ നല്‍കിയില്ല. തന്റെ ഫോണ്‍ നമ്ബര്‍ നന്ദകുമാര്‍ ബ്ലോക്ക് ആക്കി. തെരഞ്ഞെടുപ്പ് ചിലവ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കുകള്‍ നന്ദകുമാറിന്റെ പക്കലാണെന്നും” പ്രിയങ്ക പൊലീസിനോട് പറഞ്ഞു.