24.9 C
Kottayam
Monday, June 8, 2026

55 കിലോയുണ്ടായിരുന്ന ശരീരഭാരം 85 കിലോയിലെത്തി,നടക്കാന്‍ സാധിക്കുമായിരുന്നില്ല, രോഗാവസ്ഥയെ കുറിച്ച് പറഞ്ഞ് പത്മപ്രിയ

Must read

കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് പത്മപ്രിയ. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിക്ക് ഉണ്ടായിരുന്ന അസുഖത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പത്മപ്രിയ. പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയും പിന്നീട് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥ ഉണ്ടായി എന്നുമാണ് പത്മപ്രിയ പറയുന്നത്.

2018 അവസാനത്തോടെയാണ് ഈ അവസ്ഥ സംഭവിക്കുന്നത്. അന്നു മുതല്‍ താന്‍ ഫോട്ടോകളില്‍ പോലും വരാതിരിക്കാന്‍ ശ്രമിച്ചു എന്നാണ് താരം പറയുന്നത്. പേശികളുടെ ബലക്ഷയം ആയിരുന്നു പ്രശ്‌നം. കുറച്ച് നടക്കുമ്പോഴേക്കും അരയ്ക്ക് താഴ്ഭാഗം മുതല്‍ കാല്‍പാദം വരെ നീരു വയ്ക്കും. നീര് മാറി പഴയതു പോലെയാവാന്‍, തലയിണയിലും മറ്റും കാല് ഉയര്‍ത്തി വച്ച് ഇരിക്കുകയായിരുന്നു പിന്നെ ചെയ്യുക.

- Advertisement -

സാധാരണ മൂവ്‌മെന്റ്‌സ് പോലും ബുദ്ധിമുട്ടേറിയതായി, 55 കിലോയുണ്ടായിരുന്ന ശരീരഭാരം 85 കിലോയിലെത്തി. എന്താണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് ഡോക്ടേഴ്‌സിനു കൃത്യമായി പറയാന്‍ കഴിഞ്ഞില്ല. വേദന കൂടി വഷളാവുമ്പോള്‍ ഡോക്ടേഴ്‌സിനെ കാണും. അവര്‍ എക്‌സ്‌റേ എടുത്തു നോക്കും, എല്ലുകള്‍ക്കോ പേശികള്‍ക്കോ ഒന്നും പ്രത്യക്ഷത്തില്‍ യാതൊരു പ്രശ്‌നവും കാണാനില്ല.

- Advertisement -

ഒടുവില്‍ ഫിസിയോതെറാപ്പി നിര്‍ദേശിക്കും. ഫിസിയോ ചെയ്യാന്‍ തുടങ്ങിയതോടെ പലപ്പോഴും സ്ഥിതി കൂടുതല്‍ വഷളായി. ശരിക്കും നടക്കാന്‍ സാധിക്കുമായിരുന്നില്ല. നടക്കാന്‍ ശ്രമിച്ചാല്‍ മസിലിനു ടെന്‍ഷനാവും, കാലിലേക്ക് ഫഌയിഡ് വന്ന് കാലു വീങ്ങി വീര്‍ത്തു വരും. നീരു വന്ന് കാലിന് ഭാരം കൂടും. പിന്നെ 10-15 ദിവസത്തോളം നിറയെ തലയണ വച്ച് അതിനു മുകളില്‍ കാലു കയറ്റി വച്ച് വിശ്രമിക്കണം.

- Advertisement -

വസ്ത്രങ്ങളൊക്കെ പാകമല്ലാതായി. ആ സമയത്ത് ഫോട്ടോകളില്‍ പോലും വരാതിരിക്കാന്‍ ശ്രമിച്ചു. ഫംഗ്ഷനുകളില്‍ നിന്നെല്ലാം അകന്നു നിന്നു. ആളുകളുമായി കൂടുതലും ഓണ്‍ലൈനിലായിരുന്നു സംസാരിച്ചിരുന്നത്. സത്യത്തില്‍ കോവിഡ് തുടങ്ങുന്നതിനും 10-18 മാസങ്ങള്‍ മുമ്പ് തന്നെ തന്റെ ലോക്ക്ഡൗണ്‍ തുടങ്ങിയിരുന്നു എന്നാണ് പത്മപ്രിയ ഒരു അഭിമുഖത്തില്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week