നിറവയറിൽ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ പങ്കുവെച്ച് നടി നമിത

നിറവയറിൽ ഫോട്ടോഷൂട്ടുമായി തെന്നിന്ത്യൻ നടി നമിത. തന്റെ പിറന്നാൾ ദിനത്തിലാണ് ഗർഭിണിയാണെന്ന സന്തോഷം നടി ആരാധകരുമായി പങ്കുവച്ചത്.

‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് േവണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാം.’–ചിത്രങ്ങൾ പങ്കുവച്ച് നമിത കുറിച്ചു.

2017ലായിരുന്നു നമിതയുടെയും നിർമാതാവ് വീരേന്ദ്ര ചൗധരിയുടെയും വിവാഹം. വിവാഹശേഷം ചുരുക്കം സിനിമകളിൽ പ്രത്യക്ഷപ്പെട്ട നമിത ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.

മലയാളത്തിലും തമിഴിലും ഒരേസമയം നിർമിക്കുന്ന ബൗ വൗ ആണ് നടിയുടെ പുതിയ ചിത്രം. ആര്‍.എല്‍ രവി, മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തില്‍ നമിത എത്തുന്നു. നടി തന്നെയാണ് നിർമാണവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News