EntertainmentNews

നടി നമിതയ്ക്ക് ഇരട്ടക്കുട്ടികൾ

തെന്നിന്ത്യൻ നടി നമിത  ഇരട്ടക്കുട്ടികളുടെ അമ്മയായി. ആൺകുട്ടികളാണ്. സമൂഹമാധ്യമത്തിലൂടെയാണ് സന്തോഷവാർത്ത താരം ആരാധകരുമായി പങ്കുവച്ചത്. ഏവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയുണ്ടെന്ന് വിഡിയോ സന്ദേശത്തിലൂടെ നമിത പറഞ്ഞു.നടനായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭർത്താവ്. 

2017ലായിരുന്നു നമിതയുടെയും നിർമാതാവ് വീരേന്ദ്ര ചൗധരിയുടെയും വിവാഹം. വിവാഹശേഷം ചുരുക്കം സിനിമകളിൽ പ്രത്യക്ഷപ്പെട്ട നമിത ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.

മലയാളത്തിലും തമിഴിലും ഒരേസമയം നിർമിക്കുന്ന ബൗ വൗ ആണ് നടിയുടെ പുതിയ ചിത്രം. ആര്‍.എല്‍ രവി, മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തില്‍ നമിത എത്തുന്നു. നടി തന്നെയാണ് നിർമാണവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button