29.4 C
Kottayam
Saturday, June 6, 2026

ലാലേട്ടന്റെ വീട്ടിൽ അതിഥിയായി മമ്മൂക്ക എത്തിയപ്പോൾ, ഫോട്ടോഗ്രാഫർ ആരാണ് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Must read

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻമാർ ആരാണ് എന്ന് ചോദിച്ചാൽ ഇവരുടെ പേരുകൾ ആയിരിക്കും മലയാളികൾ പറയുക. അതേസമയം മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങൾ ആരാണ് എന്ന് ചോദിച്ചാലും കഴിഞ്ഞ പത്ത് നാല്പതു കൊല്ലമായി ഇവരുടെ പേരുകൾ മാത്രമാണ് മലയാളികൾ മാറ്റി മാറ്റി പറയുന്നത്. അത്രത്തോളം മലയാളികളുടെ സാംസ്കാരിക ജീവിതത്തെ സ്വാധീനിച്ച രണ്ടു താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും.

ആദ്യകാലങ്ങളിൽ ഇവർ ഒരുമിച്ച് നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവർ വലിയ സൂപ്പർ താരങ്ങൾ ആയതിനുശേഷം ഇവർ ഒന്നിച്ചു ഇറങ്ങുന്ന ചിത്രങ്ങൾ വളരെ വിരളമായി മാറി. ട്വൻ്റി ട്വൻ്റി എന്ന സിനിമയിലാണ് ഇവർ അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. എങ്കിലും കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന മമ്മൂട്ടി സിനിമയിൽ മോഹൻലാൽ അതിഥി താരമായി എത്തിയിരുന്നു. രഞ്ജിതായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. വളരെ കുറച്ചു നേരം മാത്രമായിരുന്നു ഇവർ ഒരുമിച്ച് സ്ക്രീനിൽ ഉണ്ടായിരുന്നത്.

- Advertisement -

അതേസമയം സമൂഹമാധ്യമങ്ങളിൽ ഇവർ രണ്ടുപേരും വളരെ സജീവമാണ്. ഇവരുടെ ചിത്രങ്ങൾക്ക് എല്ലാം തന്നെ പ്രേക്ഷകർ വലിയ സ്വീകരണം ആണ് നൽകുന്നത്. ഇപ്പോൾ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചു നിൽക്കുന്ന ചിത്രം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മുൻപും ഇവർ ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള തരംഗം സൃഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ ഈ ചിത്രവും പതിവുപോലെ തരംഗമായി മാറിയിരിക്കുകയാണ്.

- Advertisement -

മോഹൻലാലിന്റെ വീട്ടിൽ അതിഥിയായി മമ്മൂട്ടി എത്തിയപ്പോൾ ആണ് ഈ ചിത്രം എടുത്തിരിക്കുന്നത്. അടുത്തിടെയാണ് കൊച്ചിയിൽ മോഹൻലാൽ ഒരു പുതിയ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയത്. ഇവിടെക്കാണ് മമ്മൂട്ടി എത്തിയിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഈ ചിത്രം എടുത്തിരിക്കുന്നത് ആരാണ് എന്ന് അറിയുമോ? രമേശ് പിഷാരടി ആണ് ഈ ചിത്രം എടുത്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. പിഷാരടി ഈ ചിത്രം പങ്കുവെക്കുകയും താഴെ കാണുന്ന ക്യാപ്ഷൻ നൽകുകയും ചെയ്തു – ലാലേട്ടന്റെ വീട്ടിൽ മമ്മൂക്ക എത്തിയപ്പോൾ. ഫോട്ടോഗ്രാഫർ ആരാണ് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week