27.6 C
Kottayam
Sunday, June 7, 2026

ഇപ്പോൾ അഞ്ച് മാസം ​ഗർഭിണി; അതെകുറിച്ചൊക്കെ പ്ലാനിങ് നടക്കുമ്പോഴാണ് ഇങ്ങനൊരു പണി തന്നത്; എന്നെ വീട്ടിലിരുത്തുമെന്ന് വിചാരിച്ചില്ല; നടി മൈഥിലി പറയുന്നു

Must read

കൊച്ചി:ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നുന്ന മുഖമാണ് മൈഥിലിക്ക്. പതിഞ്ഞ ശബ്ദത്തിൽ വർത്തമാനം പറഞ്ഞും ഉറക്കെ ചിരിച്ചും ഹൃദയം കവരുന്ന കൗതുകക്കണ്ണുള്ള പെൺകുട്ടി. മലയാള സിനിമയിൽ ഇത്രത്തോളം ആക്റ്റീവ് ആയ മറ്റൊരു നടിയും കടന്നുവന്നിട്ടില്ല.

ഇന്നും മൈഥിലിയെ ഓർക്കുമ്പോൾ അറിയാതെ പാടിപ്പോകുന്ന പാട്ട്, ” അയലത്തെ വീട്ടിലെ കല്യാണ ചെക്കനെ എന്നതാണ് . അതിലെ മൈഥിലിയുടെ ചടുലമായ ചുവടുവെപ്പ് ആർക്കും ഇഷ്ടപ്പെടും. ഓണാശംസകൾക്കൊപ്പം പുതിയൊരു സന്തോഷം കൂടി നടി മൈഥിലി തിരുവോണ ദിനത്തിൽ പങ്കുവെച്ചിരുന്നു. എല്ലാവര്‍ക്കും ഓണാശംസകള്‍…. ഇതിനൊപ്പം ഞാന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുന്നു എന്ന കുറിപ്പോടെയാണ് മൈഥിലി ഭർത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.

അഹാന കൃഷ്ണ, ശ്വേത മേനോന്‍, ഉണ്ണിമായ പ്രസാദ്, അപര്‍ണ നായര്‍, ഗൗതമി നായര്‍ തുടങ്ങിയ താരങ്ങള്‍ മൈഥിലിക്ക് ആശംസ നേര്‍ന്ന് കമന്റ് ചെയ്തിരുന്നു. കസവ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയ മൈഥിലി ചിത്രങ്ങളില്‍ കൂടുതല്‍ സുന്ദരിയായിരുന്നു.

ഭര്‍ത്താവ് സമ്പത്താണ് മുണ്ടും കരിനീല നിറത്തിലുള്ള കുർത്തയുമാണ് ധരിച്ചിരുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റേയും വിവാഹം. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി വെള്ളിത്തിരയിലെത്തിയത്.

- Advertisement -

ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ മാണിക്യത്തെയാണ് മൈഥിലി അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഈ അടുത്ത കാലത്ത്, കേരള കഫേ, ചട്ടമ്പിനാട്, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, ഞാന്‍, ലോഹം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മൈഥിലി വേഷമിട്ടിട്ടുണ്ട്.

- Advertisement -

സിനിമയിൽ സജീവമായിരുന്ന കാലത്ത് ചില വിവാദങ്ങളിലും മൈഥിലി ഉൾപ്പെട്ട് വാർത്തകളിൽ നിറഞ്ഞിരുന്നു. മൈഥിലിയുടേയും സമ്പത്തിന്റേയും പ്രണയ വിവാഹമായിരുന്നു. ‘ഇനി ഹാപ്പിയായി ലൈഫ് എൻജോയ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്.

പ്രതീക്ഷിച്ചപോലെ തന്നെയായാണ് വിവാഹത്തിന്റെ കാര്യങ്ങൾ നടന്നത്. സിംപിളായി നടത്തണമെന്നാണ് ആഗ്രഹിച്ചു. ഡെസ്റ്റിനേഷൻ വെഡ്ഡിംഗായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്. എല്ലാവർക്കും എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം അത് മാറ്റി’ എന്നാണ് വിവാഹം കഴിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഇരുവരും പറഞ്ഞത്. സ്ഥലം മേടിക്കാനായി കൊടൈക്കനാൽ പോയപ്പോഴാണ് സമ്പത്തിനെ കണ്ടുമുട്ടിയതെന്ന് മൈഥിലി പറ‍ഞ്ഞിട്ടുണ്ട്.

അതേസമയം ഇപ്പോഴിത ​ഗർഭിണിയായശേഷമുള്ള മാറ്റങ്ങളും വിവാ​ഹ ജീവിതത്തെ കുറിച്ചും മൈഥിലിയും ഭർത്താവ് സമ്പത്തും കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ശാരീരികമായും മാനസീകമായും ​ഗർഭിണിയായശേഷം നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്.

- Advertisement -

എനിക്ക് ചില സാധനങ്ങളൊക്കെ കഴിക്കാൻ വലിയ ആ​ഗ്രഹം തോന്നാറുണ്ട്. മരത്തിന്റെ മുകളിൽ കയറ്റി സമ്പത്തിനെ കൊണ്ട് ചെറിപ്പഴം വരെ പറിപ്പിച്ചിട്ടുണ്ട്. സമ്പത്തും ഞാൻ ​ഗർഭിണിയായശേഷം ഭയങ്കര കെയറിങാണ്.

ഇപ്പോൾ അഞ്ച് മാസം ​ഗർഭിണിയാണ്. ഇതൊരു ​ഗോൾഡൺ പിരീയഡ് ആയിട്ടാണ് കാണുന്നത്. അപ്രതീക്ഷിതമായി വന്ന അതിഥിയാണ് കുഞ്ഞ്. പ്രിപ്പേർ ആയിരുന്നില്ല. സമ്പത്ത് ഇപ്പോൾ തന്നെ കുഞ്ഞിനെ കൈയ്യിലേക്ക് കിട്ടിയാൽ മതിയെന്നുള്ള രീതിയിലാണ്. യാത്രകളൊക്കെ ഇനി കുഞ്ഞ് വന്ന ശേഷം വേണം നടത്താൻ. ​ഗർഭിണിയായതിന്റെ പേരിൽ എന്നെ അധികമാരും ഉപദേശിക്കാറില്ല. സമ്പത്തിന്റെ വീട്ടുകാരും നല്ല സ്നേഹത്തിലാണ് നോക്കുന്നത്. കൊടൈക്കനാലിൽ വെച്ച് കണ്ടുമുട്ടിയ ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു.

പിന്നീട് ആ സൗഹൃദം പ്രണയമായി. ആദ്യം പ്രണയം പറഞ്ഞത് സമ്പത്താണ്. ഞാൻ ആ​ഗ്രഹിച്ചപ്പോലെയൊരു ജീവിതമാണ് കിട്ടിയത്. അതിൽ അതീവ സന്തോഷവതിയാണ്. വിവാഹശേഷവും അഭിനയം തുടരുന്നതിൽ സമ്പത്തിന് എതിർപ്പില്ല. അതെകുറിച്ചൊക്കെ പ്ലാനിങ് നടക്കുമ്പോഴാണ് ഇങ്ങനൊരു പണി തന്നത്. ചിരിച്ചുകൊണ്ട് മൈഥിലി പറഞ്ഞു..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week