EntertainmentKeralaNews

കൊവിഡ് കാലത്ത് ഹണിമൂണ്‍ എവിടെ? മനസുതുറന്ന് നടി മിയയും അശ്വിനും

കൊച്ചി :ചുരുങ്ങിയ ചിത്രങ്ങള്‍ക്കൊണ്ടുതന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറിയ നടിയാണ് മിയാ ജോര്‍ജ്ജ്. മിനിസ്‌ക്രീന്‍ രംഗത്തും നിന്നും സിനിമയിലെത്തിയ താരം പിന്നീട് മുന്‍നിര നായികയായി തിളങ്ങി. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി നിരവധി സിനിമകളിലാണ് നടി അഭിനയിച്ചിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും മിയ തിളങ്ങിയിരുന്നു. നടിയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു.

സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് നടി വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മിയയുടെ എന്‍ഗേജ്മെന്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. കോട്ടയം സ്വദേശിയായ ബിസിനിനസുകാരന്‍ അശ്വിനാണ് മിയയുടെ പ്രതിശ്രുത വരന്‍. പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതാണെന്നും നേരത്തെ മിയ പറഞ്ഞിരുന്നു.

അശ്വിന്റെ വീട്ടില്‍ വെച്ചായിരുന്നു നേരത്തെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. സെപ്റ്റംബറിലായിരിക്കും നടിയുടെ വിവാഹമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരെ വിവാഹത്തില്‍ പങ്കെടുപ്പിക്കണം എന്നായിരുന്നു നേരത്തെ കുടുംബങ്ങളുടെ ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ ലളിതമായി നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് നല്‍കിയ അഭിമുഖത്തില്‍ മിയ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേമായി മാറിയിരുന്നു. വിവാഹത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്ന ആളല്ല താനെന്ന് പറഞ്ഞുകൊണ്ടാണ് മിയ എത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ ഇപ്പോള്‍ തന്റെ ചെറിയ ചെറിയ സ്വപ്നങ്ങള്‍ കൂടി മാറ്റിവെച്ചിരിക്കുകയാണ്. സ്വപ്നങ്ങളും ആഗ്രഹങ്ങളും ലിമിറ്റഡാണെന്നും മിയ ചിരിയോടെ പറയുന്നു.

ജീവിതത്തിന്റെ പുതിയ തുടക്കത്തിന് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും നടി പറയുന്നു. ഭാവനയുടെ കല്യാണം കഴിഞ്ഞപ്പോള്‍ മുതലെ മകളുടെ വിവാഹകാര്യം മിയയുടെ അമ്മ മനസില്‍ കൊണ്ടുനടന്നിരുന്നു. ഒടുവില്‍ അമ്മ തന്നെയാണ് മിയയ്ക്ക് അശ്വിനെ കണ്ടെത്തി കൊടുക്കുന്നത്. മാട്രിമോണി സൈറ്റില്‍ നിന്നായിരുന്നു മിയക്കായി അമ്മ വരനെ കണ്ടെത്തിയത്.

‘അവസാനം ദേ വരുന്നു തേടിയ വളളി. കൂടിവന്നാല്‍ തൃശ്ശൂര്‍ വരെ, അതിനപ്പുറത്തേക്ക് എന്റെ കൊച്ചിനെ വിടത്തില്ല എന്നൊക്കെ പറഞ്ഞിരുന്ന മമ്മിക്ക് എറണാകുളത്ത് നിന്നുളള ചെക്കനെ അങ്ങ് പിടിച്ചു. ദേ നോക്ക് നോക്ക് എന്ന് പറഞ്ഞ് ഒരു ഫോട്ടോയുമായി എന്റെ പിറകെ നടക്കാന്‍ തുടങ്ങി.

ഈ കോവിഡ് കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ ട്രിപ്പ് എങ്ങോട്ട് എന്ന ചോദ്യത്തിനും ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഉത്തരമുണ്ട്. മിയക്ക് ലോകത്തെ എറ്റവും ബ്യൂട്ടിഫുള്‍ പ്ലെയ്സ് എന്ന് പറഞ്ഞാല്‍ അത് പാലയാണ്. ഞങ്ങള്‍ എറണാകുളത്തുനിന്നും പാലായ്ക്കും പിന്നെ പാലായില്‍ നിന്നും എറണാകുളത്തിനും അങ്ങനെ പോയിക്കൊണ്ടേയിരിക്കും, അശ്വിന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button