25.5 C
Kottayam
Friday, June 5, 2026

ആ വിയോഗത്തില്‍ നിന്നും ഇതുവരെയും കരകയറാന്‍ സാധിച്ചിട്ടില്ല, ആകെ തകര്‍ന്നിരിക്കുകയാണ്, വേദനയില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി; അച്ഛന്റെ മരണത്തെ കുറിച്ച് മിയ

Must read

കൊച്ചി:വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും മിയ ജോര്‍ജ്ജിന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയാറുണ്ട്. താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

വിവാഹ വാര്‍ഷികം ആഘോഷിച്ച സന്തോഷം തീരുന്നതിന് മുന്‍പാണ് മിയയുടെ കുടുംബത്തില്‍ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടയിലായിരുന്നു ജോര്‍ജ് ജോസഫിന്റെ അന്ത്യം. മിയയെപ്പോലെ തന്നെ ചേച്ചി ജിനിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ജിനീസ് വ്ളോഗ്സിലൂടെയായാണ് ജിനി വിശേഷങ്ങള്‍ പങ്കിടാറുള്ളത്. യൂട്യൂബ് ചാനല്‍ തുടങ്ങാനായി പപ്പയാണ് ക്യാമറ മേടിച്ച് തന്നതെന്നും വൈകാതെ പുതിയ വീഡിയോയുമായി എത്തുമെന്നുമാണ് ജിനി കുറിച്ചത്.

‘നിങ്ങള്‍ക്കും ഇപ്പോള്‍ ദു:ഖമുണ്ട്; പക്ഷേ ഞാന്‍ നിങ്ങളെ വീണ്ടും കാണും, നിങ്ങളുടെ ഹൃദയം സന്തോഷിക്കും, ആരും നിങ്ങളുടെ സന്തോഷം നിങ്ങളില്‍ നിന്ന് എടുത്തുകളയുകയുമില്ല. അതെ പപ്പാ, ആരും ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് നിങ്ങളുടെ സ്‌നേഹവും ഓര്‍മ്മകളും എടുക്കുകയില്ല. ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്, അത് പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്. ഈ വര്‍ഷങ്ങളിലുടനീളം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹം ഇപ്പോള്‍ മുതല്‍ പ്രേരകശക്തിയായിരിക്കും. മിസ്സ് യു പപ്പായെന്നുമായിരുന്നു മിയ കുറിച്ചത്. പപ്പയ്ക്കും മമ്മിക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് മിയ കുറിപ്പ് പോസ്റ്റ് ചെയ്തത്. വിഷമഘട്ടത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദിയും താരം അറിയിച്ചിരുന്നു.

ഞങ്ങളുടെ വിഷമ സമയത്തു ഞങളുടെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ പ്രാര്‍ത്ഥനകളും സ്നേഹവാക്കുകളും ഞങ്ങള്‍ക് ആശ്വാസവും ശക്തിയും നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും മറുപടി നല്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു മെസ്സേജ് ഇടുന്നത്. കുറച്ചുനാള്‍ യൂട്യൂബ് വീഡിയോസ് ഉണ്ടായിരിക്കുകയില്ല. തീര്‍ച്ചയായും പുതിയ വീഡിയോ ആയിട്ട് വരുന്നതായിരിക്കും. എനിക്ക് ചാനല്‍ തുടങ്ങാനുള്ള ക്യാമറ മേടിച്ചു തന്നത് പപ്പയാണ്. അതുകൊണ്ട് തന്നെ ചാനല്‍ നിര്‍ത്തുന്നില്ല ഉടനെ വരുന്നതായിരിക്കുമെന്നുമായിരുന്നു ജിനി അറിയിച്ചത്.

- Advertisement -

അടുത്തിടെയാണ് മിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകന് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് പേരിട്ടതെന്നും മിയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങള്‍ മിയ ഏതാനും ദിവസം മുന്‍പ് പങ്കുവച്ചിരുന്നു. 2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്നും താല്‍ക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടര്‍ന്നും അഭിനയിക്കുന്നതില്‍ അശ്വിന് പ്രശ്‌നങ്ങളില്ലെന്നും താന്‍ സിനിമ വിടുന്നില്ലെന്നും വിവാഹ സമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു.

- Advertisement -

മകന്‍ ലൂക്കയ്‌ക്കൊപ്പമായിരുന്നു മിയയുടെ ആദ്യ വിവാഹ വാര്‍ഷികാഘോഷം. മകനൊപ്പം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മിയയും അശ്വിനും. കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ മിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാഹ വാര്‍ഷിക ദിനത്തില്‍ അശ്വിനൊപ്പമുളള ഫോട്ടോയാണ് മിയ ഷെയര്‍ ചെയ്തത്. ഒരു വര്‍ഷം കഴിഞ്ഞു, ഇനിയും ഒരുപാട് പോകാനുണ്ടെന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം മിയ കുറിച്ചത്. ഈ സന്തോഷം കെടിടടങ്ങുന്നതിന് മുന്‍പാണ് അച്ഛന്റെ വിയോഗം മിയയെ തേടിയെത്തിയത്.

അതേസമയം, മിയ ഗര്‍ഭിണി ആണെന്നുള്ള വിവരം ആരാധകരെ അറിയിച്ചിരുന്നില്ല. ഇതേ കുറിച്ച് ഒരു ചിത്രം പോലും പോസ്റ്റ് ചെയ്യാതിരുന്ന മിയയെ നിരവധി പേരാണ് പ്രശംസിച്ച് രംഗത്തെത്തിയത്. ഗര്‍ഭകാലം ഒരു ‘ വലിയ സംഭവം’ ആക്കി മാറ്റി സോഷ്യല്‍ മീഡിയയില്‍ അതിനെ ഒരു ‘ആഘോഷം’ ആക്കാതിരുന്ന മിയയുടെ വകതിരിവിന്, എന്റെ ആദ്യ കൈയ്യടിയെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ഇവിടെ ചിലര്‍ ഗര്‍ഭം ധരിച്ച മുതല്‍ പ്രസവം കഴിയുന്നത് വരെ ആഘോഷിച്ച് വെറുപ്പിച്ച് കയ്യില്‍ തരുന്നു.

നിങ്ങളെ കണ്ട് അവര്‍ പഠിക്കട്ടെ. ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും ആരും അറിഞ്ഞില്ല. പ്രസവം ഒരു ഷോര്‍ട്ട് ഫിലിം ആക്കി പബ്ലിസിറ്റിക്ക് നില്‍ക്കാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കൊട്ടിഘോഷിക്കാതെ അമ്മ എന്ന കടമ കൃത്യമായി നിര്‍വഹിച്ച മിയക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നായിരുന്നു വേറൊരു കമന്റ്. മിയ മാത്രമല്ല തൊട്ട് മുന്‍പ് നടി ഭാമയും സംവൃത സുനില്‍ അടക്കമുള്ള നടിമാരും ഗര്‍ഭകാലം പുറംലോകത്തെ അറിയിച്ചിരുന്നില്ല. കുഞ്ഞ് ജനിച്ച് ഒരു മാസത്തിന് ശേഷമാണ് പലരും ഇതേ കുറിച്ച് വെളിപ്പെടുത്താറുള്ളു. അവരെയും അഭിനന്ദിക്കുകയാണ് എന്നെല്ലാമായിരുന്നു കമന്റുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week