കൊച്ചി:മോഹനലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം 2005 ൽ പുറത്തിറങ്ങിയ തന്മാത്ര എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് മീരാവസുദേവ്. തന്മാത്ര എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട്ടതാരമായി മാറാൻ താരത്തിന് സാധിച്ചു. തന്മാത്രയിലെ ചില രംഗങ്ങലിൽ അഭിനയിച്ചതിന് താരത്തിനെതിരെ നിരവധി വിമർശങ്ങൾ ഉണ്ടായിരുന്നെങ്കിലും മികച്ച പുതുമുഖ നടിക്കുള്ള അവാഡ് സ്വന്തമാക്കാൻ മീരയ്ക്ക് സാധിച്ചു. ശേഷം കുട്ടിമാമ എന്ന ശ്രീനിവാസൻ ചിത്രത്തിലും ചില അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച താരം സിനിമയിൽ നിന്നും സീരിയലുകളിലേക്ക് ചുവട് മാറ്റുകയായിരുന്നു.
സിനിമയിൽ നിന്നും മാറി നിന്ന താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിൽ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. സുമിത്ര എന്ന കേന്ദ്ര കഥാപാത്രമായാണ് താരം കുടുംബവിളക്കിൽ അവതരിപ്പിക്കുന്നത്. ഒരു വലിയ കുടുംബത്തിന്റെ വിളക്ക് അണയാതെ കാത്തുസൂക്ഷിക്കുന്ന ഏറെ സങ്കടങ്ങൾക്കിടയിലും കുടുംബത്തെ സംരക്ഷിക്കുന്ന ശക്തമായ കഥാപത്രമായി മാറി കുടുംബ പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മീര വാസുദേവന് സാധിച്ചു. 2020 ജനുവരിയിൽ ആരംഭിച്ച കുടുംബ വിളക്ക് റേറ്റിംഗിന്റെ കാര്യത്തിലും മുന്നിൽ തുടരുകയാണ്.
മകൾ,മരുമകൾ,ഭാര്യ എന്നിങ്ങനെ മൂന്നു റോളിൽ തിളങ്ങിയ താരം കുടുംബ ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ തന്റെ കഥാപാത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചു. കുടുംബ വിളക്കിലെ സുമിത്രയുടെ ജീവിതം വേദന നിറഞ്ഞതാണെങ്കിൽ അതിനേക്കാൾ വേദന നിറഞ്ഞതാണ് മീരയുടെ യഥാർത്ഥ ജീവിതം.
സിനിമയിൽ എത്തിയ സമയത്തായിരുന്നു മീരയുടെ ആദ്യ വിവാഹം നടന്നത് വിശാൽ അഗർവാളിനെ 2005 ൽ വിവാഹം ചെയ്ത താരം മൂന്ന് വർഷത്തിന് ശേഷം വിശാലുമായുള്ള ബന്ധം വേർപെടുത്തി. വിശാൽ മീരയെ അതിക്രൂരമായി മർദ്ധിക്കുമായിരുന്നു എന്നാണ് വിവാഹ മോചനം ആവിശ്യപെടുമ്പോൾ താരം വെളിപ്പെടുത്തിയത്.
വിശാലുമായുള്ള വിവാഹമോചനത്തിന് ശേഷം നാല് വർഷത്തോളം ഒറ്റയ്ക്ക് താമസിച്ച മീര 2012 ൽ ജോൺ കൊകൈനെ വിവാഹം ചെയ്തു. എന്നാൽ രണ്ടാം വിവാഹവും പരാജയത്തിലാണ് കലാശിച്ചത് നാല് വർഷങ്ങൾക്ക് ശേഷം 2016 ൽ ജോണുമായുള്ള വിവാഹ ബന്ധവും താരം വേർപെടുത്തി. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതിനാലാണ് ജോണിനെ ഉപേക്ഷിച്ചതെന്ന് പിന്നീട് മീര വെളിപ്പെടുത്തി. രണ്ടു വിവാഹങ്ങളും പരാജയപ്പെട്ടതോടെ മറ്റൊരു വിവാഹത്തെ കുറിച്ച് താരം ആലോചിക്കുന്നില്ല എന്നും തുറന്ന് പറഞ്ഞു.
വിവാഹ മോചനം നടന്നാൽ എല്ലാവരും കുറ്റം കണ്ടെത്തുന്നത് സ്ത്രീകളുടെ മേലിൽ ആയിരിക്കും വിവാഹമോചനത്തിന് കാരണം എന്താണെന്ന് ആരും അന്വേഷിക്കാറില്ലെന്നും മീര പറയുന്നു. ഭാര്യ എന്ന നിലയിൽ തനിക്ക് ലഭിക്കേണ്ടത് ഒന്നും അവർ രണ്ടുപേരിൽ നിന്നും ലഭിച്ചില്ല. അവരുടെ കാര്യം നോക്കുന്ന ഒരു വേലക്കാരി മാത്രമായിരുന്നു താനെന്നും മീര പറയുന്നു. ഭർത്താക്കന്മാരെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ തെറ്റുബോൾ ബന്ധം എങ്ങനെയാണ് മുന്നോട്ട് പോകുക എന്നും താരം ചോദിക്കുന്നു.