30.2 C
Kottayam
Tuesday, November 5, 2024
test1
test1

വിട്ടുവീഴ്ച ചെയ്താല്‍ ആദ്യം പറഞ്ഞിതിന്റെ മൂന്നിരട്ടി തരാം! മീടു വെളിപ്പെടുത്തലുമായി നടി

Must read

ടിവിഎഫ് പിച്ചേഴ്സ്, ടിവിഎഫ് ട്രിപ്ലിംഗ്, ഫോര്‍ മോര്‍ ഷോര്‍ട്സ് പ്ലീസ് എന്നീ ജനകീയ വെബ് സീരീസുകളിലൂടെ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാന്‍വി ഗാഗ്രൂ. എന്നാലിപ്പോള്‍ മീടു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. ഒരു വെബ്സീരിസില്‍ റോള്‍ കിട്ടാനായി തന്നോട് വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന് ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

<p>’കഴിഞ്ഞവര്‍ഷം എനിക്കൊരു ഫോണ്‍ വന്നിരുന്നു. ഒരു വെബ് സീരിസില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. അവര്‍ പറഞ്ഞ പ്രതിഫലം വളരെ കുറവായിരുന്നു. ഞാനത് പറഞ്ഞപ്പോള്‍ എന്റെ പ്രതിഫലം എത്രയാണെന്നു അവര്‍ ചോദിച്ചു.</p>

<p>ആദ്യം സ്‌ക്രിപ്റ്റ് കേള്‍ക്കട്ടെ, എനിക്കതില്‍ താത്പര്യം തോന്നിയാല്‍, ഞാനതില്‍ വേണമെന്നു നിങ്ങള്‍ക്കും താത്പര്യമാണെങ്കില്‍ അതിനുശേഷം നമുക്ക് പ്രതിഫലത്തെക്കുറിച്ചും ഡേറ്റിനെക്കുറിച്ചും എല്ലാം സംസാരിക്കാം എന്നു ഞാന്‍ മറുപടി പറഞ്ഞു. പ്രതിഫലം കുറവാണെന്നു ഞാന്‍ പറഞ്ഞതോടെ വിളിച്ചയാള്‍ എന്നോട് പറഞ്ഞത്, ആദ്യം പറഞ്ഞതിന്റെ മൂന്നിരട്ടി തരാമെന്നാണ്, പക്ഷേ, ഞാന്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറകണം.</p>

<p>അയാള്‍ പറഞ്ഞതുകേട്ട് ഞാന്‍ അന്ധാളിച്ചു പോയി. മീ ടു ക്യാമ്പയിന്‍ കാലത്തും ഇങ്ങനെയൊക്കെ ഇവിടെ നടക്കുന്നു. ഞാനയാളോട് എന്തൊക്കെയാണ് പറഞ്ഞതെന്ന് അറിയില്ല. ഞാനയാളെ ചീത്ത വിളിച്ചു. എന്നോട് ഈ തരത്തില്‍ സംസാരിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നുവെന്നു ചോദിച്ചു. പൊലീസില്‍ നിനക്കെതിരേ പരാതി കൊടുക്കാന്‍ പോവുകയാണെന്നു പറഞ്ഞു.ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു; 34 കാരിയായ നടി പറയുന്നു.</p>

<p>ആമസോണ്‍ പ്രൈമിലെ ഫോര്‍ മോര്‍ ഷോട്സ് പ്ലീസിന്റെ രണ്ടാം സീസണാണ് മാന്‍വിയുടെ പുതിയ വെബ് സീരീസ്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉറക്കത്തിനിടെ പാമ്പു കടിച്ചു; മുത്തശ്ശി ചികിത്സയിൽ, കടിയേറ്റത് അറിയാതിരുന്ന കൊച്ചുമകൾ മരിച്ചു

പാലക്കാട്: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ...

ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്; കോടതിയിൽ ശക്തമായ വാദപ്രതിവാദം; പൊലീസിനെ പഴിച്ച് കുടുംബവും

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ...

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; ഹൈക്കോടതി വിധി റദ്ദാക്കി

ന്യൂഡല്‍ഹി: 2004-ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവിധ മദ്രസാ മാനേജര്‍മാരുടേയും അധ്യാപകരുടേയും സംഘടനകളും മറ്റും നല്‍കിയ അപ്പീലിലാണ്...

‘രാഷ്ട്രീയത്തിലിറങ്ങിയ അന്ന് മുതൽ മത്സരിക്കുന്നു’; മുരളീധരനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ: കെ മുരളീധരനെതിരെ കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രം​ഗത്ത്. കെ മുരളീധരൻ ഇതുവരെ പാലക്കാട്  പ്രചാരണത്തിനിറങ്ങാതെ നിന്നത് ശരിയായില്ലെന്ന്‌ മുല്ലപ്പള്ളി  പറഞ്ഞു.  പാലക്കാട് പ്രചാരണത്തിറങ്ങുന്നത് സംബന്ധിച്ച അതൃപ്തി പരസ്യമായി...

സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും പുറത്താക്കി

തിരുവനന്തപുരം: നിര്‍മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സംഘടനക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് വനിതാ നിര്‍മാണതാവിനെ സംഘടന പുറത്താക്കിയത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മലയാള സിനിമ മേഖലയിലുണ്ടായ സംഭവ വികാസങ്ങള്‍ക്ക്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.