KeralaNews

കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയില്‍ നിന്ന്?

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിക്ക് രോഗം ബാധിച്ചത് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നാണെന്ന് സൂചന.

<p>ഐസിയു മുറിയില്‍ മഹറൂഫ് കഴിഞ്ഞിരുന്നപ്പോള്‍ നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ ഇരുവരും ഒരേ ഐസിയുവില്‍ കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.</p>

<p>ചെറുവാഞ്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മാത്രമാണ് മഹ്റൂഫിന്റെ സ്രവം പരിശോധിച്ചത്. ആശുപത്രിക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുകയാണ് ഇപ്പോള്‍.</p>

<p>അതേസമയം, ചെറുവാഞ്ചേരി സ്വദേശിയും മരിച്ച മഹ്റൂഫും ഐസിയുവില്‍ പ്രത്യേകം മുറികളിലായിരുന്നെന്ന് സ്വകാര്യ ആശുപത്രി വക്താവ് അറിയിച്ചു. എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാന്‍ ഒരു സാധ്യതയുമില്ലെന്നും സ്വകാര്യ ആശുപത്രി വ്യക്തമാക്കി.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker