കൊച്ചി:ഭാഗ്യം വരുമെന്ന വിശ്വാസത്തില്‍ സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ പേരില്‍ മാറ്റം വരുത്തിയ താരങ്ങള്‍ നിരവധിയാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി താരങ്ങളും തങ്ങളുടെ പേരുകളില്‍ മാറ്റംവരുത്തിയിട്ടുണ്ട്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേരുവരെയാണ് മാറ്റുന്നത്.
ഇപ്പോഴിതാ ഇത്തരത്തില്‍ തന്റെ പേര് മാറ്റിയിരിക്കുന്ന വിവരം അറിയിച്ചിരിക്കുകയാണ് ലെന. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്.
പേരിന്റെ സ്‌പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലിഷില്‍ ഒരു ‘എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്‌കരിച്ചത്. ‘LENAA’ എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു.
സംവിധായകന്‍ ജോഷി തന്റെ പേരിനൊപ്പം ഇത്തരത്തില്‍ ഒരു y കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. നടന്‍ ദിലീപും അടുത്തിടെ പേരില്‍ മാറ്റം വരുത്തിയിരുന്നു. ‘dileep’ എന്നതിനു പകരം ‘dilieep’ എന്നാണ് മാറ്റിയത്.
സംവിധാനം, സ്‌ക്രിപ്റ്റ് റൈറ്റിംഗ് ഉള്‍പ്പെടെ 21 ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പഠിച്ചെന്ന് അടുത്തിടെ ലെന വ്യക്തമാക്കിയിരുന്നു.സ്‌ക്രിപ്റ്റ് റൈറ്റിംഗ് കോഴ്‌സ് പഠിച്ച ശേഷമാണ് ‘ഓളം’ സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത് എന്ന് ലെന പറയുന്നു.
ഡയറക്ഷന്‍, സ്‌ക്രിപ്റ്റ് റൈറ്റിംഗ്, കുക്കിംഗ്, യോഗ, വര്‍ക്കൗട്ട്, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോംസ് ക്രിയേറ്റ് ആന്റ് മാനേജ്‌മെന്റ് ഉള്‍പ്പെടെ 21 കോഴ്‌സുകള്‍ പഠിച്ചു. ആദ്യ ലോക്ഡൗണ്‍ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമാവാന്‍ കഴിഞ്ഞു. സ്‌ക്രിപ്റ്റ് റൈറ്റിംഗ് കോഴ്‌സ് പഠിച്ച ശേഷം നടത്തിയ ശ്രമത്തില്‍ രൂപപ്പെട്ടതാണ് ‘ഓളം’ സിനിമയുടെ തിരക്കഥ.
23 വര്‍ഷം നീണ്ട അഭിനയജീവിത അനുഭവവും എഴുത്തില്‍ സഹായിച്ചിട്ടുണ്ട്. സിനിമ ചെയ്യുമ്പോഴും ഏതെങ്കിലും കോഴ്‌സ് പഠിക്കുന്നുണ്ടാവും. പഠനവും സിനിമയും ഒരുപോലെ കൊണ്ടു പോവുന്ന ശീലം തുടക്കം മുതലുണ്ട്. അതു തുടരുന്നു. സ്വന്തമായി ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിക്കുന്നതിന്റെ പ്രവര്‍ത്തനത്തിലാണ്. സിലബസ് രൂപപ്പെടുത്തിയിട്ടുണ്ട്. സെല്‍ഫ് റിയലൈസേഷന്‍ കോഴ്‌സാണ് ആരംഭിക്കുക.
ചിട്ടയായ പഠനരീതിയിലായിരിക്കും കോഴ്‌സ്. എങ്കില്‍ മാത്രമേ ഗുണകരമാവൂ. കോഴ്‌സിന്റെ ഭാഗമായി വീഡിയോ വൈകാതെ പുറത്തിറങ്ങും. പല കോഴ്‌സിനും ഭാഷാപരിമിതിയുണ്ട്. അമേരിക്കന്‍ കോഴ്‌സുകള്‍ പഠിക്കാന്‍ ഭാരിച്ച ചെലവാണ്. എന്നാല്‍ നമുക്ക് സമീപിക്കാവുന്ന വിധം വിദേശ കോഴ്‌സുകള്‍ ഇവിടെ ആരംഭിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട് എന്നും ലെന പറയുന്നു.