പോത്തുകള്‍ തമ്മില്‍ ഏറ്റുമുട്ടി; കണ്ടുനിന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

തൃശൂര്‍: പാവറട്ടിയില്‍ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. പെരിങ്ങാട് പള്ളിക്ക് സമീപം അരക്കുളം വീട്ടില്‍ ചന്ദ്രന്‍ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ചന്ദ്രന്‍ വളര്‍ത്തുന്ന പോത്തിനെ പുറമെ നിന്നുളള മറ്റൊരു പോത്ത് ആക്രമിക്കുന്നത് കണ്ട് കുഴഞ്ഞു വീഴുകയായിരുന്നു.

പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കെട്ടഴിഞ്ഞു വന്ന പോത്ത് ചന്ദ്രന്‍ വളര്‍ത്തിയിരുന്ന പോത്തിനെ ആക്രമിക്കുന്നത് കണ്ടു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു ഉടനെ പാവര്‍ട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാവറട്ടി സി ഐ എം കെ രമേശ് നേതൃത്വത്തിലുള്ള പൊലീസും ഗുരുവായൂരില്‍ നിന്ന് വന്ന ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് പോത്തിനെ കെട്ടിയത്. ആരുടെ പോത്ത് ആണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News