തന്റെ രോമമുള്ള കൈയ്യും ബ്ലാക്ക് സര്‍ക്കിള്‍സും യഥാര്‍ത്ഥ നിറവുമെവിടെ? ഫോട്ടോ എഡിറ്റ് ചെയ്ത് കൊടുത്തതിനെതിരെ കനി കുസൃതി

ഇത്തവണത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച നടി കനി കുസൃതി തന്റെ രോമമുള്ള കൈയ്യും യഥാര്‍ത്ഥ നിറവും മാറ്റി എഡിറ്റ് ചെയ്തുകൊണ്ടു ഗൃഹലക്ഷ്മി മാസികകൊടുത്ത കവർ ഫോട്ടോയ്ക്കെതിരെ രംഗത്ത്.

തന്റെ രോമമുള്ള കൈയ്യും യഥാര്‍ത്ഥ നിറവും മാറ്റി എഡിറ്റ് ചെയ്ത ഫോട്ടോ കൊടുത്തതിനെതിരെയാണ് കനി കുസൃതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമര്‍ശനമുന്നയിച്ചത്. ഷൂട്ടിന് മുന്‍പ് തന്നെ ഇത്തരത്തില്‍ ഫോട്ടോ കൊടുക്കുന്നതിലുള്ള നിലപാട് അറിയിച്ചിരുന്നതാണെന്നും കനി പറയുന്നു.

‘എന്റെ സ്‌കിന്‍ ടോണും ബ്ലാക്ക് സര്‍ക്കിള്‍സും രോമമുള്ള കൈയ്യും അതേ പോലെ നിലനിര്‍ത്താമായിരുന്നു’, കനി പറഞ്ഞു. എഡിറ്റ് ചെയ്യാത്ത ഫോട്ടോ കനി കുസൃതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതുപോലെയുള്ള ഫോട്ടോയെക്കുറിച്ചാണ് താന്‍ പറയുന്നതെന്നും അവര്‍ സ്റ്റോറിയില്‍ വ്യക്തമാക്കി.

മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃകയെന്ന തലക്കെട്ടുള്ള കനിയുടെ അഭിമുഖത്തിനൊപ്പമാണ് ഗൃഹലക്ഷ്മി എഡിറ്റ് ചെയ്ത ഫോട്ടോ കൊടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News