ഹണി റോസിന് കനത്ത വെല്ലുവിളിയെന്ന് ആരാധകർ ; ഉദ്‌ഘാടന ചടങ്ങിൽ തിളങ്ങി ലിച്ചി

കൊച്ചി:അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് അന്നാ രാജൻ. ചിത്രത്തിലെ താരത്തിന്റെ ലിച്ചി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ നിരവധി ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കാറുള്ള താരം ലിച്ചി എന്ന പേരിൽ തന്നെയാണ് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. മോഹൻലാലിന്റെ നായികയായി വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലും അന്ന അഭിനയിച്ചിട്ടുണ്ട്.

അയ്യപ്പനും കോശിയും, സച്ചിൻ, മധുരരാജാ രണ്ട് തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷം ചെയ്യുവാൻ താരത്തിന് സാധിച്ചു.നടിയും മോഡലുമായ താരം വസ്ത്രത്തിന്റെ പേരിൽ നിരവധി തവണ ബോഡി ഷെമിങ്ങിനും ഇരയാക്കിയിട്ടുണ്ട്. തിരിമാലിയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ കൂട്ടുകാരിയുടെ കട ഉത്ഘാടന ചടങ്ങിൽ പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ് താരം. മികച്ച അഭിനേത്രിയും മേക്കപ് ആർട്ടിസ്റ്റുമായ റോഷ്ന ആൻ റോയിയുടെ കട ഉത്ഘാടനത്തിനാണ് താരം പുതിയ മേക്കോവറിൽ എത്തിയത്. എൽഫന്റ് സ്റ്റോറീസ് എന്നാണ് റോഷ്ന തന്റെ പുതിയ വസ്ത്ര ബ്രാൻഡിന് നൽകിയ പേര്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവർക്കും മറ്റും റോഷ്ന സോഷ്യൽ മീഡിയയിലൂടെ നന്ദിയറിയിക്കുകയും ചെയ്തിരുന്നു.

ചുവന്ന സാരിയിൽ തിളങ്ങിയാണ് ലിച്ചി ചടങ്ങിനെത്തിയത്. ചുവന്ന സാരിയിൽ സുന്ദരിയായ ലിച്ചിയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഹണി റോസിന് കനത്ത വെല്ലുവിളി ഉയർത്തുകയാണ് ലിച്ചി എന്നാണ് ആരാധകർ പറയുന്നത്. ഹണി റോസിനെ അനുകരിച്ച് വസ്ത്രം ധരിച്ച് താരം ദിവസങ്ങൾക്ക് മുൻപ് മറ്റൊരു ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News