33.4 C
Kottayam
Thursday, March 28, 2024

സൗബിന്‍ ഷാഹിറിന്റെ അമ്മയായി ശ്രദ്ധ നേടിയ നടി ഗ്രേസി അന്തരിച്ചു

Must read

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തിയ വികൃതി എന്ന സിനിമയില്‍ സൗബിന്‍ ഷാഹിറിന്റെ അമ്മ വേഷത്തില്‍ എത്തിയ നടി ഗ്രേസി അന്തരിച്ചു. കൊച്ചിയുടെ കടലോര മേഖലയായ ‘സൗദി’ എന്ന പ്രദേശത്ത് ജനിച്ച ഗ്രേസി സൗദി ഗ്രേസി എന്നാണു അറിയപ്പെട്ടിരുന്നത്. ഇവര്‍ക്ക് 65 വയസ് ആയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ച്‌ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും കോവിഡിന്റെ തുടര്‍ച്ചയായി ന്യൂമോണിയ എത്തിയത് ആരോഗ്യം മോശമാക്കുകയായിരുന്നു.

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന ‘റോയ്’ എന്ന സിനിമയിലും ഒരു കഥാപാത്രത്തെ ഗ്രേസി അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഈ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week