പൂനം പാണ്ഡെ വര്‍ഷങ്ങളായി നഗ്‌ന വീഡിയോ ചെയ്യുന്നയാളാണ്, ഷെര്‍ലിനും മറ്റുള്ളവരും കള്ളം പറയുകയാണ്; രാജ് കുന്ദ്ര നിരപരാധിയാണെന്ന് നടി ഗഹന വസിഷ്ഠ്

മുംബൈ: നീലച്ചിത്ര നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടിയുമായ ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ പിന്തുണച്ച് നടി ഗഹന വസിഷ്ഠ്. കേസില്‍ രാജ് കുന്ദ്ര നിപരാധിയാണെന്നും ഷെര്‍ലിന്‍ ചോപ്രയും പൂനം പാണ്ഡെയും കുന്ദ്രയെ കുടുക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്നും, കള്ളം പറയുകയാണെന്നും ഗഹന ആരോപിച്ചു.

അശ്ലീല സിനിമാ നിര്‍മ്മാണവുമായി തനിക്ക് ബന്ധമുണ്ടെന്ന തെളിവുകള്‍ ഒന്നുമില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ഗഹന ഒരു അഭിമുഖത്തില്‍ പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പലരെയും പോലീസ് സമ്മര്‍ദ്ദത്തിലാക്കിയെന്നും രാജ് കുന്ദ്രയുടെ പേര് പറഞ്ഞാല്‍ നിങ്ങളെ വിട്ടയക്കാം എന്ന് തന്നോട് പറഞ്ഞതായും നടി പറയുന്നു.

തനിക്കും ഷെര്‍ലിന്‍ ചോപ്ര, പൂനം പാണ്ഡെ എന്നിവര്‍ക്കുമായി ആപ്പ് നിര്‍മ്മിച്ചത് കുന്ദ്രയുടെ ആംസ്പ്രൈം എന്ന കമ്പനിയാണ്. തങ്ങളെ ഇതിലേക്ക് തള്ളി വിട്ടു എന്ന് പറയുന്ന എല്ലാ പെണ്‍കുട്ടികളും പ്രത്യേകിച്ച് ഷെര്‍ലിനും പൂനവും കള്ളം പറയുകയാണ്. പൂനം വര്‍ഷങ്ങളായി നഗ്‌ന വീഡിയോ ചെയ്യുന്നയാളാണ്. അവരുടെ ഭര്‍ത്താവിനൊപ്പവും നിരവധി വീഡിയോകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.