24.9 C
Kottayam
Friday, June 5, 2026

15 വർഷത്തെ ദാമ്ബത്യത്തിനു ശേഷം ആ ബന്ധം വേർപ്പെടുത്തി, വിവാഹമോചനത്തിലേക്ക് നയിച്ചത് ഈ കാരണങ്ങൾ; 37-ാം വയസ്സിൽ രണ്ടാം വിവാഹം, നടി ദിവ്യ ഉണ്ണിയുടെ ജീവിതം ഇങ്ങനെ

Must read

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്.

1981 സെപ്റ്റംബര്‍ 2 നാണ് ദിവ്യ ഉണ്ണിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 40 വയസ് കഴിഞ്ഞു. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും. കൊച്ചിയിലാണ് താരത്തിന്റെ ജനനം.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. 1996 ല്‍ കല്ല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായിക നടിയായി അരങ്ങേറിയത്. അപ്പോള്‍ 14 വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. കാരുണ്യം, കഥാ നായകന്‍, ചുരം, വര്‍ണപ്പകിട്ട്, പ്രണയവര്‍ണങ്ങള്‍, ഒരു മറവത്തൂര്‍ കനവ്, ദ ട്രൂത്ത്, സൂര്യപുത്രന്‍, ആയിരം മേനി, ഉസ്താദ്, ആകാശഗംഗ എന്നിവയാണ് ദിവ്യ ഉണ്ണിയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.

2002 ല്‍ ഡോക്ടര്‍ സുധീര്‍ ശേഖരന്‍ മേനോന്‍ എന്നയാളെ ദിവ്യ ഉണ്ണി വിവാഹം കഴിച്ചു. വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുകയും യുഎസില്‍ സ്ഥിര താമസമാക്കുകയും ചെയ്തു. 2017 ല്‍ സുധീറുമായുള്ള ബന്ധം വേര്‍പ്പെടുത്തി.

- Advertisement -

- Advertisement -

ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. വിവാഹമോചന ശേഷവും ഈ രണ്ട് കുട്ടികള്‍ ദിവ്യക്കൊപ്പമാണ് താമസിക്കുന്നത്. സുധീറിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെയാണ് ദിവ്യ ഉണ്ണി വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സുധീറിന്റെ ഈഗോയിസ്റ്റ് സ്വഭാവവുമായി ദിവ്യക്ക് ഒത്തുപോകാന്‍ ബുദ്ധിമുട്ടായിരുന്നെന്നും അതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിരുന്നു. 2018 ല്‍ അരുണ്‍ കുമാറിനെ ദിവ്യ വിവാഹം കഴിച്ചു. 2020 ല്‍ ദിവ്യക്കും അരുണിനും ഒരു പെണ്‍കുഞ്ഞ് പിറന്നു.

- Advertisement -

നടിമാരായ രമ്യ നമ്ബീശന്‍, മീര നന്ദന്‍ എന്നിവര്‍ ദിവ്യ ഉണ്ണിയുടെ കസിന്‍ സിസ്റ്റേഴ്‌സാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

Popular this week