28.1 C
Kottayam
Sunday, June 7, 2026

വാഗമണിലെ നിശാ പാർട്ടി; ബ്രിസ്റ്റിക്ക് വേണ്ടി ഇടപെട്ടത് കൊച്ചിയിലെ പ്രമുഖ നടൻ

Must read

വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിലെ ലഹരി നിശാ പാർട്ടിക്കിടെ അറസ്റ്റിലായ മോഡൽ ലഹരി കടത്തിലെ മുഖ്യകണ്ണിയെന്ന് വിവരം. കേസിലെ ഒമ്പതാം പ്രതിയും നടിയുമായ ബ്രിസ്‌റ്റിയെ റിമാൻഡ് ചെയ്യുന്നത് ഒഴിവാക്കാൻ കൊച്ചിയിൽ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനും, മലയാളത്തിലെ പ്രമുഖ സിനിമാ നടനും ഇടപെട്ടതായി സൂചന.

അന്വേഷണം ശക്തമായതോടെയാണ് ജാമ്യത്തിൽ വിട്ട ബ്രിസ്റ്റിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തത്. വില്ലൻ വേഷങ്ങളിലൂടെ പ്രക്ഷകർക്ക് പരിചിതനായ ഇദ്ദേഹത്തിന് ബ്രിസ്റ്റിയുമായി അടുത്ത സൗഹൃദമുണ്ടെന്നും, പൊലീസിലെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്താനായിരുന്നു ശ്രമിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

കൂടാതെ വാഗമണിലെ പാർട്ടിയിൽ സിനിമാമേഖലയിലെ ചിലർ പങ്കെടുക്കുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും ഇവരാരും എത്തിച്ചേർന്നിരുന്നില്ല. സിനിമാ, സീരിയൽ രംഗത്തുള്ളവരെ ബ്രിസ്റ്റി സ്ഥലത്തെത്തിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. യുവനടന്മാർ അടക്കമുള്ളവരും സംശയത്തിന്റെ നിഴലിലാണുള്ളത്.

മോഡലിങ് രംഗത്ത് സജീവമായിരുന്ന ഇവരാണ് പാർട്ടിയിലേക്ക് യുവാക്കളെ ആകർഷിക്കുന്നത്. സിനിമാ, സിരിയൽ രംഗത്തുള്ളവരേയും ഇവർ നിശാ പാർട്ടികളിൽ പങ്കെടുപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വാഗമണിൽ നടത്തിയതിനു സമാനമായ നിശാപാർട്ടികൾ മൂന്നാറിലും കൊച്ചിയിലും ഇക്കൂട്ടർ നടത്തിയിരുന്നതായി സൂചനയുണ്ട്. അന്വേഷണം ശക്തമാക്കി ഉദ്യോഗസ്ഥർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

Popular this week