അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്; കന്നഡയിലെ ആദ്യ നായകനെ കുറിച്ച് ഭാവന

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് നടി ഭാവന. ഭാവനയുടെ ആദ്യ കന്നഡ ചിത്രമായ ജാക്കീയിൽ പുനീത് രാജ്കുമാറായിരുന്നു നായകൻ. ചിത്രം വലിയ വിജയവുമായിരുന്നു. കന്നഡയിലെ തന്റെ ആദ്യത്തെ നായകൻ എന്നും പുഞ്ചിരിച്ചുകൊണ്ട് മാത്രമേ തന്റെ മനസിൽ ഉണ്ടാകൂവെന്ന് ഭാവന സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

“അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്. കന്നഡയിലെ എന്റെ ആദ്യ നായകൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹനടന്മാരിൽ ഒരാൾ. മൂന്ന് സിനിമകൾ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല സന്തോഷങ്ങളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും. നിങ്ങളെ ആഴത്തിൽ മിസ്സ് ചെയ്യും. നേരത്തെ പോയി..” പുനീതിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് ഭാവന കുറിച്ചു.

ജാക്കിക്ക് പുറമേ യാരേ കൂ​ഗഡള്ളി, മൈത്രി എന്നീ ചിത്രങ്ങളിൽ ഭാവനയും പുനീതും ഒന്നിച്ച് വേഷമിട്ടിരുന്നു.അപ്രതീക്ഷിതമായിരുന്നു പുനീതിന്റെ വിയോ​ഗം.അത് നൽകിയ ആ​ഘാതത്തിൽ നിന്ന് മുക്തരായിട്ടില്ല ആരാധകരും സിനിമാ ലോകവും. വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേ​ദന വന്നതിനെത്തുടർന്ന് താരത്തെ ബെം​ഗളൂരുവിലെ വിക്രം ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News