കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപിനോട് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു. കേസില്‍ നടനും എംഎല്‍എയുമായ മുകേഷും ഹാജരായി.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുപ്പമുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് ആശ്രയിക്കുന്ന നിര്‍ണായക സാക്ഷിയെ മറ്റൊരു അഭിഭാഷകന് മുഖേന ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News